ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ കഴിക്കുന്ന ഒരു കര്‍ണാടക സ്റ്റൈല്‍ ചട്ണി ആണിത്. വളരെ എളുപ്പത്തിൽ എങ്ങനെ ഈ ചട്നി തയാറാക്കാമെന്ന് നോക്കൂ…
ആവശ്യമുള്ള സാധനങ്ങൾ
മല്ലിയില, പൊതിനയില – അര കപ്പ് വീതം
ചെറിയ ഉള്ളി – നാലെണ്ണം
വറുത്ത നിലകടല – 2 ടേബിള്‍സ്പൂണ്‍
തേങ്ങ തിരുമ്മിയത് – കാല്‍ കപ്പ്
പച്ചമുളക് – നാലെണ്ണം
പുളി പിഴിഞ്ഞത് – ഒരു സ്പൂണ്‍
വെളുത്തുള്ളി – ഒരു അല്ലി
ജീരകം – അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
* ഒരു പാനില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ജീരകം പൊട്ടിച്ചു ,വെളുത്തുള്ളി ഉള്ളി എന്നിവ ഇട്ടു വഴറ്റുക.
* അതിലേക്ക് മല്ലിയില പൊതിനയില നിലകടല എന്നിവ ഇട്ടു ഒന്ന് രണ്ടു മിനിറ്റ് വഴറ്റുക.
* തണുത്തുകഴിഞ്ഞാല്‍ മിക്സിയില്‍ ഇട്ടു പുളിപിഴിഞ്ഞതും തേങ്ങയും കുറച്ചു വെള്ളവും ,ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക .
(കടുക് വറുത്തു ചേര്‍ത്താലും നന്നായിരിക്കും.)
content highlight: peanut-mint-coriander-chutney