Kerala

വൻ എംഡിഎംഎ വേട്ട; യുവതിയടക്കം നാല് പേർ പിടിയിൽ

ബാവലിയിൽ 32.78ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം നാല് പേർ പിടിയിൽ. എൻ.എ അഷ്ക്കർ, അജ്മൽ മുഹമ്മദ്, ഇഫ്സൽ നിസാർ, എം. മുസ്ക്കാന എന്നിവരെ തിരുനെല്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്. വിപണിയിൽ ലക്ഷങ്ങൾ വില മതിക്കുന്ന എംഡിഎംഎ ഇവർ ബാംഗ്ലൂരിൽ നിന്ന് വാങ്ങി വില്പനക്കും ഉപയോഗത്തിനുമായി സംസ്ഥാനത്തേക്ക് കടത്തുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ബാവലി-മീൻകൊല്ലി റോഡ് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കർണാടകയിൽ നിന്നും കാട്ടിക്കുളം ഭാഗത്തേക്ക് ഓടിച്ചു വന്ന KA -53-Z-2574 നമ്പർ സിഫ്റ്റ് കാറിൻ്റെ ഡാഷ്‌ബോക്സിനുള്ളിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്.