Kerala

മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

എറണാകുളം തൃപ്പൂണിത്തുറ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.സഹപാഠികളുടെ ക്രൂരമായ
റാഗിങിനെ തുടര്‍ന്നാണ് മകന്റെ മരണ കാരണമെന്നാണ് മാതാപിതാക്കള്‍ പരാതിപ്പെട്ടത്. മകനെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്തു. സ്‌കൂളില്‍ വച്ചും സ്‌കൂള്‍ ബസില്‍ വച്ചും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മകന്റെ സുഹൃത്തുക്കളില്‍ നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വാഷ്‌റൂമില്‍ കൊണ്ടുപോയാണ് ക്രൂരമായി മര്‍ദിച്ചത്. മകന്റെ മുഖം ബലാത്കാരമായി ക്ലോസറ്റില്‍ മുക്കിയ ശേഷം ഫഌ് അടച്ചു. മകനെ ശാരീരികമായി ഉപദ്രവിക്കുകയും നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തു എന്നും അവരുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ മാതാപിതാക്കള്‍ തന്നോട് നേരിട്ട് പരാതി പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രൂരമായ റാഗിംഗ് നമ്മുടെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകാതിരിക്കാന്‍ ഉള്ള മാതൃകാപരമായ നടപടികളാണ് ഉണ്ടാക്കേണ്ടത്. കര്‍ശന നടപടിയെടുക്കാന്‍ വിദ്യാഭ്യാസ ആഭ്യന്തര വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും എം എം ഹസ്സന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Latest News