Kerala

സുരേഷ്‌ ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നത്: കെ രാധാകൃഷ്ണൻ എം പി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശം ഭരണഘടന ലംഘനമെന്ന് കെ രാധാകൃഷ്ണൻ എം പി. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ്‌ ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്ന് പറഞ്ഞ് നടപ്പാണ് പണി. കേരളത്തെ തകർക്കുന്ന നിലപാടാണ് സുരേഷ് ഗോപിയുടേത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും കെ രാധാകൃഷ്ണൻ എം പി ആരോപിച്ചു.

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പരാമർശം തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. കേന്ദ്രത്തിലുള്ളവർ വലിയആളുകളും മറ്റെല്ലാവരും ഭിക്ഷതേടി വരണം എന്ന കാഴ്ചപ്പാടാണ് മാറ്റേണ്ടത്. ഒന്നാം സ്ഥാനത്ത് ഉള്ളത് കേരളത്തിന്റെ കുറവായി കാണുന്ന സമീപനം തെറ്റ്. കേരളത്തിന് അർഹതപ്പെട്ടത് കൊടുക്കണമെന്നാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

Latest News