Kerala

‘കേരളം മുന്നിലായതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല’, സുരേഷ് ഗോപിയുടെയും ജോർജ് കുര്യൻ്റെയും പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി എംബി രാജേഷ് | minister mb rajesh

അതുകൊണ്ട് തന്നെ പ്രസ്താവന പിൻവലിച്ചാലും ഇല്ലെങ്കിലും എന്താണ് മാറ്റമെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ജീർണ്ണ മനസിന് ഉടമയാണ് സുരേഷ് ഗോപിയെന്നും ഇത്തരം പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പ്രസ്താവന പിൻവലിച്ചാലും ഇല്ലെങ്കിലും എന്താണ് മാറ്റമെന്നും അദ്ദേഹം ചോദിച്ചു.

ഉന്നതകുലത്തിൽ ജനിക്കാത്തതിൽ ദുഖിക്കുന്നയാളല്ലേ സുരേഷ് ഗോപിയെന്നും പരിഹാസത്തോടെ അദ്ദേഹം പറഞ്ഞു. ഭിക്ഷ തരുന്നത് പോലെയാണ് കേരളം പിന്നിലാണെന്ന് പ്രഖ്യാപിക്കണമെന്ന ജോർജ് കുര്യൻ്റെ പ്രസ്താവന. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലായതിൻ്റെ ശിക്ഷയാണ് കേന്ദ്ര സർക്കാരിൽ നിന്ന് നേരിടുന്ന അവഗണന. കേരളം മുന്നിലായതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് പറഞ്ഞ മന്ത്രി, കേരളം കൂടുതൽ ഉയരാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.

content highlight : minister-mb-rajesh-against-suresh-gopi-and-george-kurian-on-post-budget-controversial-statements