നിലവിലെ കൊല്ലം – തേനി ദേശീയപാത നാലുവരിയായി വികസിപ്പിക്കുമ്പോൾ 60 മുതൽ 80 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കാൻ വളവുകൾ നിവർത്തും. കയറ്റങ്ങളും കുറയ്ക്കും. വളവുകൾ നിവർത്താൻ ഒരുവശത്ത് നിന്ന് കൂടുതൽ സ്ഥലം ഏറ്റെടുക്കും. ബാക്കിയുള്ളിടങ്ങളിൽ ഇരുവശങ്ങളിൽ നിന്നും ഏകദേശം തുല്യമായി സ്ഥലം ഏറ്റെടുക്കും. ഇതോടെ വിനോദസഞ്ചാരികളുടെ യാത്രകളും കൂടുതൽ സുഗമമാകും.
നിലവിലെ പാതയിൽ വളവുകൾ ഒഴിവാക്കാനുള്ള പുതിയ സെൻട്രൽ ലൈൻ നിശ്ചയിക്കും. ഇതിൽ നിന്ന് ഇരുവശങ്ങളിലേക്കുമാകും സ്ഥലമേറ്റെടുപ്പ്. ഭൂമി ഏറ്റെടുക്കലിനുള്ള ത്രി എ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പരും ഏറ്റെടുക്കുന്ന ഭൂമിയുടെ ഏകദേശ അളവും സംബന്ധിച്ച വിവരങ്ങൾ സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭൂമിരാശി പോർട്ടലിൽ അപ് ലോഡ് ചെയ്തുവരികയാണ്. ത്രി എ വിജ്ഞാപനം വന്നശേഷം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തി വേർതിരിച്ച് കല്ലുകൾ സ്ഥാപിക്കും.തുടർന്ന് ഏറ്റെടുക്കുന്ന സ്ഥലം കൃത്യമായി കണക്കാക്കി ത്രി ഡി വിജ്ഞാപനം പുറപ്പെടുവിക്കും.
കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയാണ് ജില്ലയിലെ സ്ഥലമേറ്റെടുപ്പ്. നഷ്ടപരിഹാരം വിതരണം ചെയ്ത് ഒന്നര വർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.ഡി.പി.ആർ തയ്യാറാക്കി തുടങ്ങിദേശീയപാത വികസനത്തിന്റെ ഡി.പി.ആർ സ്വകാര്യ കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ തയ്യാറാക്കി തുടങ്ങി. റോഡിന്റെ രൂപരേഖയ്ക്ക് പുറമേ സ്ഥലമേറ്റെടുക്കലിന്റെ ചെലവ്, നിർമ്മാണ് ചെലവ് അടക്കമുള്ള വിശദവിവരങ്ങൾ ഡി.പി.ആറിലുണ്ടാകും. ജനപ്രതിനിധികളുമായടക്കം ചർച്ച ചെയ്ത ശേഷമാകും ഡി.പി.ആർ അന്തിമമാക്കുക.
STORY HIGHLIGHTS: kolllam-theni-national-highway-construction