Alappuzha

പച്ച പുല്ല് വളര്‍ന്ന പുരയിടത്തിൽ അപ്രതീക്ഷിത തീ, അണച്ച് ഫയർഫോഴ്സ് | unexpected fire

ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെ ആയിരുന്നു സംഭവം.

ചേർത്തല: പച്ച പുല്ലു പിടിച്ചുകിടക്കുന്ന തരിശ് പുരയിടത്തിൽ തീ പടര്‍ന്നത് ആശങ്കയായി.  വെള്ളിയാകുളത്തെ തരിശ് പുരയിടത്തിലാണ് തീ പിടിച്ചത് അപ്രതീക്ഷിതമായി തീ കണ്ടത്. ചേർത്തലയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെ ആയിരുന്നു സംഭവം. വെള്ളിയാകുളം എൻഎസ്എസ് കരയോഗത്തിന് സമീപം ഉള്ള സ്വകാര്യ വ്യക്തിയുടെ 73 സെന്റ് വരുന്ന പുരയിടത്തിലാണ്  തീ പിടിച്ചത്. തെങ്ങുകൾക്കും മറ്റും ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ട്.

അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്തതിനാൽ  സമീപ പ്രദേശത്തേക്ക് തീ  പടരാതെ രക്ഷപ്പെട്ടു.ചേർത്തല അഗ്നിരക്ഷാസേ സേന ഉദ്യോഗസ്ഥരായ മധു . ആർ,അജ്മൽ,ലിപിൻ ദാസ്,രമേശ്,വിഷ്ണു,ഡ്രൈവർ നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

content highlight : unexpected-fire-in-the-backyard-where-green-grass-had-grown