തെലുങ്കിൽ വീണ്ടും തിളങ്ങാൻ ദുൽഖർ സൽമാൻ. മഹാനടി, സീതാരാമം, കൽക്കി തുടങ്ങിയ മികച്ച തെലുങ്ക് ചിത്രങ്ങൾക്ക് ശേഷം പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ വേഷമിടുന്നത്. സംവിധായകൻ പവൻ സദിനേനിക്കൊപ്പമുള്ള ദുല്‍ഖറിന്‍റെ പുതിയ ചിത്രം പൂജയോടെ ഹൈദരാബാദില്‍ ആരംഭിച്ചു. കഴിഞ്ഞ വർഷം ദുല്‍ഖറിന്‍റെ ആകാശം ലോ ഒക്ക താരയുടെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്‍റെ പൂജ നടന്നത്. ആകാസം ലോ ഒക താര എന്നാണ് ചിത്രത്തിൻറെ പേര്.
പരമ്പരാഗത തെലുങ്ക് വേഷത്തില്‍ പടത്തിന്‍റെ അണിയറ ടീമിനൊപ്പം ദുല്‍ഖര്‍ പൂജയിൽ പങ്കെടുത്തത്. നിർമ്മാതാക്കൾ പൂജയുടെ ചിത്രങ്ങള്‍ എക്‌സിൽ പങ്കിട്ടിട്ടുണ്ട്. നിർമ്മാതാക്കളായ അശ്വിനി ദത്തിനും അല്ലു അരവിന്ദിനെയും ചിത്രങ്ങളിൽ കാണാം. ചടങ്ങിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ഒന്നിച്ചാണ് അവതരിപ്പിക്കുന്നത്.
കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം മലയാളത്തില്‍ ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ലാത്ത ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തിന്‍റെ തിരക്കിലായത് മലയാളി പ്രേക്ഷകര്‍ക്ക് അല്‍പ്പം നിരാശ നല്‍കിയിട്ടുണ്ട്. ആകാസം ലോ ഒക താര തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തും. ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
STORY HIGHLIGHT: dulquer salmaan new film aakasam oka tara