Ernakulam

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു, ചീഫ് മേക്കപ്പ് ആര്‍ടിസ്റ്റ് റിമാന്‍ഡില്‍ | molested case

മേക്കപ്പ് ആര്‍ടിസ്റ്റ് ആയ രുചിത് മോന്‍ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കൊച്ചി: വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പീഡന പരാതിയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. മേക്കപ്പ് ആര്‍ടിസ്റ്റ് ആയ രുചിത് മോന്‍ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാക്കനാട്ടെ ഫ്‌ളാറ്റില്‍ വെച്ച് രുചിത് മോന്‍ പീഡിപ്പിച്ചു എന്നതാണ് പരാതി. ഇയാള്‍ക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
‘സുരേഷ് ഗോപി ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരന്‍’; സുരേഷ് ഗോപിക്കെതിരെ ബിനോയ് വിശ്വം അറസ്റ്റ് ചെയ്യപ്പെട്ടതിന് രുചിതിനെ ഫെഫ്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈനായി അടിയന്തരയോഗം ചേര്‍ന്ന ശേഷമായിരുന്നു നടപടി. കുറ്റവിമുക്തനാകുന്നത് വരെ സസ്‌പെന്‍ഷനെന്ന് ഫെഫ്ക അറിയിച്ചു.

content highlight : female-makeup-artist-molested-chief-makeup-artist-remanded