Kerala

ചുട്ട്പൊള്ളി സംസ്ഥാനം; 2 ‍ഡിഗ്രി മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില ഇന്നും തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില സാധാരണയേക്കാൾ 2 ‍ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുളള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വടക്കൻ കേരളത്തിലായിരിക്കും ഉയർന്ന ചൂട്.