Kerala

ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകം: ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ ഇന്നു കസ്റ്റഡിയിൽ ലഭിച്ചേക്കുമെന്നു പൊലീസ് പറ‍ഞ്ഞു. അപേക്ഷ നൽകിയിട്ടുണ്ട്. മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിൽ ഇയാളെ ചോദ്യം ചെയ്യും. ഹരികുമാറിന്റെ ഒരു സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തന്റെ പക്കൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ശ്രീതു ആരോപിച്ച ശംഖുമുഖം സ്വദേശിയായ ആർ.പ്രദീപ് കുമാറിന്റെ (ദേവീദാസൻ) ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിക്കും.