Kerala

മെട്രോയുടെ മുഖം മിനുക്കി വിപ്ലവത്തിന് സര്‍ക്കാര്‍; നെടുമ്പാശേരിയിലേക്ക് ഭൂഗർഭപാത, ടെൻഡർ വിളിച്ചു | metro 3rd stage to angamaly

ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശിച്ചു

കൊച്ചി: കൊച്ചി മെട്രോ പ്രവർത്തനം തുടങ്ങിയിട്ട് പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ മെട്രോ ഇപ്പോൾ കൂടുതൽ മുഖം മിനുക്കൽ നടപടികളിലേക്കും മെച്ചപ്പെടുത്തലിലേക്കും ഒക്കെ കടക്കുകയാണ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കൊച്ചി മെട്രോ കണക്ട് ചെയ്യുന്ന മെട്രോ മൂന്നാം ഘട്ടത്തിലേക്കാണ് സർക്കാർ കടക്കുന്നത്. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് സര്‍വീസ് നീട്ടുകയാണ് മൂന്നാം ഘട്ടത്തിന്റെ ലക്ഷ്യം. പ്രാരംഭനടപടികളുടെ ഭാഗമായി ഡിപിആര്‍ തയ്യാറാക്കാന്‍ കെഎംആര്‍എല്‍ ടെണ്ടര്‍ ക്ഷണിച്ചു.

കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടിയാല്‍ നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനു വലിയ പരിഹാരമാകും. അതോടൊപ്പം വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യം കൂടിയായാല്‍ മെട്രോ കൂടുതല്‍ ജനകീയമാകാനും സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് മെട്രോ നീട്ടാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.

മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ആറ് മാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കണം. സാമ്പത്തികമായി ഏറ്റവും അനുയോജ്യവും കാര്യക്ഷമവുമായ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എലിവേറ്റഡ്, ഭൂഗര്‍ഭ പാതകളാണോ രണ്ടും ചേര്‍ന്നതാണോ സാമ്പത്തികമായി കൂടുതല്‍ അഭികാമ്യമെന്ന് കണ്ടെത്താനും ഡിപിആര്‍ തയ്യാറാക്കാനുമാണ് കെഎംആര്‍എല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശിച്ചു. ഫെബ്രുവരി 10 മുതല്‍ 17 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 19 നു ടെന്‍ഡര്‍ തുറക്കും.

അതേസമയം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള മൂന്നാം ഘട്ട നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

CONTENT HIGHLIGHT: metro 3rd stage to angamaly