ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് മേഘലാ ആസ്ഥനത്തിന്റ നേതൃത്വത്തില്‍ കോഴിക്കോട് ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) ഇന്ന് തൃശ്ശൂരിലെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. വടക്കന്‍ ജില്ലയിലെ ഉദ്യോഗര്‍ത്ഥികള്‍ക്കായി നടത്തുന്ന റാലി ഫെബ്രുവരി 07ന് സമാപിക്കും. 2024 ഏപ്രില്‍ 25 മുതല്‍ മെയ് 07 വരെ നടത്തിയ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയില്‍ (CEE) കേരള സംസ്ഥാനത്തുനിന്നും അഗ്‌നിവീര്‍ വിഭാഗത്തിലേക്കും,
കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും റെഗുലര്‍ വിഭാഗത്തിലേക്കും യോഗ്യത നേടിയ പുരുഷ അപേക്ഷകരെയാണ് റാലിയിലേക്ക് വിളിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലെ ഏഴ് ജില്ലകളായ കാസര്‍കോട് കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയില്‍ പങ്കെടുക്കും.
കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ മുഖേന അയച്ചിട്ടുണ്ട്. കൂടാതെ വ്യക്തിഗത ലോഗിന്‍ വഴി www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
CONTENT HIGH LIGHTS; Agniveer Recruitment Rally (Army) begins in Thrissur: Ends on 7th