Food

പുതിന പുലാവ് ഉണ്ടാക്കിയാലോ?

വിവിധതരം പുലവുകൾ ഉണ്ടല്ലേ, വളരെ ആരോഗ്യപ്രദമായ ഒരു പുലാവ് റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പുതിന പുലാവിന്റെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1 /2 കെജി ബസുമതി അരി
  • 2 ടീസ്പൂൺ എണ്ണ
  • 1 ടീസ്പൂൺ നെയ്യ്
  • 1 ബേ ഇല
  • 1 ഇഞ്ച് കറുവപ്പട്ട
  • 5 ഗ്രാമ്പൂ
  • 4 ഏലം
  • 1 ഉള്ളി (വലുത്: അരിഞ്ഞത്)
  • 5 പച്ചമുളക് (അരിഞ്ഞത്)
  • 1 ടീസ്പൂൺ ഗരം മസാല
  • 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • 3 ടീസ്പൂൺ പുതിന പേസ്റ്റ്
  • 1 ബണ്ടിൽ ഫ്രഷ് മിന്റ് ഇലകൾ
  • 1 ടീസ്പൂൺ നാരങ്ങ നീര് (ഓപ്ഷണൽ)
  • 110 ഗ്രാം അരി (നന്നായി വേവിച്ചത്)
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബസ്മതി അരി വേവിച്ച് വെള്ളം കളഞ്ഞ് മാറ്റി വയ്ക്കുക. ശേഷം എല്ലാ മസാലകളും എണ്ണയിലും നെയ്യിലും വറുക്കുക. ശേഷം അരിഞ്ഞ ഉള്ളിയും പച്ചമുളകും ചേർത്ത് ചെറിയ തീയിൽ സവാള ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. കൂട്ട് നന്നായി മൂപ്പായതിന് ശേഷം വറുത്ത ഉള്ളിയിൽ ഉപ്പ്, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. അതിന് ശേഷം പുതിനയില പേസ്റ്റ് ചേർത്ത് എണ്ണ വേർപെടുന്നത് വരെ വഴറ്റുക. പുതിനയില ചേർത്ത് 1 മിനിറ്റ് ഫ്രൈ ചെയ്യുക. ഇനി വേവിച്ചു വെച്ചിരിക്കുന്ന അരി ചേർത്ത് പുതിന പേസ്റ്റിൽ നന്നായി ഇളക്കുക. അവസാനമായി നാരങ്ങാ നീര് പിഴിഞ്ഞ് നന്നായി യോജിപ്പിച്ച് വിളമ്പാം.