നിങ്ങളൊരു ഇഡലി പ്രേമിയാണോ? എങ്കിൽ ഇന്നൊരു വെറൈറ്റി ഇഡലി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് ഇഡലി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാകുന്ന വിധം
ആദ്യം ബീറ്റ്റൂട്ട് മുറിച്ച് ഒരു ജാറിൽ എടുത്ത് അതിലേക്ക് പച്ചമുളകും ഇഞ്ചിയും ചേർത്ത് അൽപം വെള്ളം കലർത്തി അരക്കിച്ചെടുക്കുക. റവ, തൈര്, ഉപ്പ്, ബീറ്റ്റൂട്ട് പ്യൂരി എന്നിവ ഒരു പാത്രത്തിൽ ഇട്ടു അല്പം വെള്ളം ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കുക. കുറച്ചു സമയം മാറ്റി വയ്ക്കുക. ഇനി ഒരു പാൻ എടുത്ത് അതിൽ കുറച്ച് എണ്ണ ചൂടാക്കുക. കടുക്, ഉലുവ, ചെറുതായി അരിഞ്ഞ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. പാനിൽ യോജിപ്പിച്ച എല്ലാ സാധനങ്ങളും മാവിൽ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇഡ്ഡലി മാവ് തയ്യാറാക്കുക. എല്ലാ അച്ചുകളിലേക്കും മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക. ബീറ്റ്റൂട്ട് ഇഡ്ഡലി തയ്യാർ!