Food

അല്പം വ്യത്യസ്തമായി ഒരു ഉപ്പുമാവ് തയ്യാറാക്കിയാലോ? അവല്‍ ഉപ്പുമാവ് റെസിപ്പി നോക്കാം

എന്നും തയ്യാറാക്കുന്ന ഉപ്പുമാവിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ഉപ്പുമാവ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന അവൽ ഉപ്പുമാവ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • അവല്‍ – 2 കപ്പ്
  • സവാള – 1 (നീളത്തില്‍ നേര്‍മയായി അരിഞ്ഞത്)
  • കറിവേപ്പില – ഒരു തണ്ട്
  • കപ്പലണ്ടി – ഒരു പിടി
  • പച്ചമുളക് – 2
  • കടുക് – 1 ടീസ്പൂണ്‍
  • കടല പരിപ്പ് – 1 ടീസ്പൂണ്‍
  • ജീരകം – ഒരു നുള്ള്
  • മഞ്ഞള്‍പൊടി – ഒരു നുള്ള്
  • കായം – ഒരു നുള്ള്
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അവല്‍ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവല്‍നാ ഒരു കപ്പ് വെള്ളം എന്ന കണക്കില്‍) ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പില ചേര്‍ക്കുക. കടല പരിപ്പ്, കപ്പലണ്ടിയും ചുവക്കെ വറക്കുക. മഞ്ഞള്‍ പൊടിയും, കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക. അവല്‍ ഉപ്പുമാവ് തയ്യാര്‍.