ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദിൽ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചിക്കൻ കൊണ്ടാട്ടം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക. ഇതിലേക്കു കോൺഫ്ളോർ ചേർത്തു യോജിപ്പിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം. ഇതേ എണ്ണയിൽ നിന്നും രണ്ടു വലിയ സ്പൂൺ എണ്ണയിൽ അഞ്ചാമത്തെ ചേരുവ വഴറ്റണം. ആറാമത്തെ ചേരുവ ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർക്കണം. തിളയ്ക്കുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി അഞ്ചു മിനിറ്റു മൂടിവച്ചു വേവിക്കുക. അരപ്പു ചിക്കനിൽ പുരണ്ടിരിക്കുന്ന പരുവത്തില്‍ വാങ്ങാം. രുചികരമായ ചിക്കൻ കൊണ്ടാട്ടം തയ്യാർ