പോഷകഗുണങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഉണക്കമുന്തിരി. ചർമ സംരക്ഷണം മുതൽ നമുക്കാവശ്യമായ എല്ലാത്തിനുമുള്ള പരിഹാരം ഇതിലുണ്ട്. ശരീരത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഇതു മികച്ച മരുന്നാണ്. ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും ദിവസവും ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തു കഴിക്കുന്നത് സഹായിക്കുമെനന്ു പഠനങ്ങൾ പറയുന്നു. രാവിലെ ആ മുന്തിരി പിഴിഞ്ഞ വെള്ളം കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങൾ വേറെയുമുണ്ട്.. രാവിലെ ആ മുന്തിരി പിഴിഞ്ഞ വെള്ളം കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങൾ വേറെയുമുണ്ട്.
ദഹനം…
മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുന്നതോടെ ഇതിലെ ഫൈബർ വെള്ളത്തിൽ ഇറങ്ങുകയും ശരീരത്തിൽ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും.
ചർമ സംരക്ഷണം……
ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഉണക്കമുന്തിരി ചർമത്തിലെ തകരാറുകൾ പരിഹരിക്കും. ചർമം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിൻ എ, ഇ എന്നിവ ഇതിലുണ്ട്. ചർമത്തിന്റെ പ്രായം കുറഞ്ഞിരിക്കാൻ ഈ വെള്ളം വളരെ ഉപകാരപ്പെടും.
ശരീരഭാരം നിയന്ത്രിക്കാം……
വിശപ്പ് തോന്നാതിരിക്കാനും കൂടുതൽ കാലറി കഴിക്കാതിരിക്കാനും ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലെ നാച്ചുറൽ മധുരം ക്രേവിങ്സ് കുറയ്ക്കും. ഇതിലൂടെ അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ശരീരഭാരം കുറയ്ക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും…..
രക്തസമ്മർദ്ദം നിയന്ത്രിക്കാനും സോഡിയം ബാലൻസ് ചെയ്യാനും സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി ഉണക്കമുന്തിരിയിലുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന ഡയറ്ററി ഫൈബറും പോളിഫെനോളുകളും ഇതിലുണ്ട്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കും.
വിഷാംശം നീക്കം ചെയ്യും….
ഉണക്കമുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കരളിലെ വിഷാംശം നീക്കം ചെയ്യാനും ഊർജസംരക്ഷണത്തിനും ഉണക്കമുന്തിരി കുതിർത്ത വെള്ളം സഹായിക്കും
content highlight: Qualities of Raisins