Kerala

‘പിണറായിസത്തിന്‍റെ ആണിക്കല്ലായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാറും’; മൃഗങ്ങളുടെ എണ്ണം കൂടിയാൽ വെടിവെച്ച് കൊല്ലണമെന്നും പി വി അൻവര്‍ | p v anvar about wild animals and pinarayisam

പാലക്കാട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയാലും അഴിമതി നടത്തുമെന്ന് ധാർഷ്ട്യമാണിത്

തിരുവനന്തപുരം: എക്സൈസ് മന്ത്രി ജനങ്ങളെ കളിയാക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് കേരള കോർഡിനേറ്റർ പി വി അൻവർ. ബ്രുവറിയിൽ എൽഡിഎഫ് ഘടകകക്ഷികൾക്ക് പോലും എതിർപ്പുണ്ടെന്നും അതിൽ സർക്കാരിന് ഉത്തരമില്ലെന്നും അൻവർ പറഞ്ഞു. സർക്കാർ കൊള്ള സംഘമായി മാറിയതിന്‍റെ ഉദാഹരണമാണ് ബ്രൂവറി. പാലക്കാട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയാലും അഴിമതി നടത്തുമെന്ന് ധാർഷ്ട്യമാണിത്. അതുകൊണ്ട് പിണറായിസത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുമെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് പിന്നിൽ. ദേശീയ പാത നിർമാണം ശരിയായിട്ടില്ല. പരാതിപ്പെടുന്നവരെ നേരിടാൻ റിയാസ് ഗുണ്ടകളെ നിയോഗിച്ചിട്ടുണ്ട്. സിപിഐയുടെ ശബ്‍ദത്തിന് പോലും വിലയില്ല. പിണറായിയെ പോലെ ‘ഹ ഹ’ മന്ത്രിയായി എം ബി രാജേഷും മാറി. പിണറായിസത്തിന്‍റെ ആണിക്കല്ലായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാറും. കടുവ മനുഷ്യനെ കൊല്ലുമ്പോൾ വനം മന്ത്രി ഫാഷൻ ഷോയിൽ പാട്ടുപാടുകയാണ്. സെക്രട്ടറിയേറ്റിന്റെ മുകളിൽ വരെ കുരങ്ങ് ശല്യമാണ്. മൃഗങ്ങളുടെ എണ്ണം കൂടിയാൽ വെടിവെച്ച് കൊല്ലണമെന്നും പി വി അൻവര്‍ പറഞ്ഞു.