India

CPIM കരട് രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിച്ചു: സഹകരണം ‘ഇന്ത്യ’ കൂട്ടായ്മയില്‍ മാത്രം ഒതുങ്ങണമെന്നില്ല; പാര്‍ടി കമ്മിറ്റികളില്‍ പ്രായപരിധി 75 തന്നെ

പാര്‍ടിയുടെ സ്വതന്ത്രമായ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള പ്രചരണ, പ്രക്ഷോഭ പരിപാടികളുടെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഊന്നല്‍നല്‍കിക്കൊണ്ട്, സിപിഐ എം 24-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം പ്രസിദ്ധീകരിച്ചു.

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ആശയ പോരാട്ടം പാര്‍ടി ശക്തമായി തുടരും. തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരായ വോട്ടുകള്‍ പരമാവധി വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിനുള്ള അടവുനയം സ്വീകരിക്കും. ഇതര മതനിരപേക്ഷ കക്ഷികളുമായുള്ള നിലപാട് ഇതിന്റെ അടിസ്ഥാനത്തിലാകും. കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യമില്ല, മറിച്ച് സഹകരണമാകാമെന്നും കരട് പ്രമേയം വ്യക്തമാക്കുന്നു.

ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, വിശാലമായ വിധത്തില്‍ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ യോജിപ്പിച്ചുനിര്‍ത്താനും കരട് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു. സഹകരണം ഇന്ത്യ കൂട്ടായ്മയില്‍ മാത്രം ഒതുങ്ങണമെന്നില്ല. ബംഗാളിലും ത്രിപുരയിലും പാര്‍ടിയുടെ കെട്ടുറപ്പ് വീണ്ടെടുക്കും. പാര്‍ടി കമ്മിറ്റികളില്‍ പ്രായപരിധി 75 എന്നത് തുടരും.

ജനുവരി 17 മുതല്‍ 19 വരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം കരട് രാഷ്ട്രീയ പ്രമേയം അം?ഗീകരിച്ചിരുന്നു. മാര്‍ച്ച് 22-നും -23നും കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ടി കോണ്‍ഗ്രസിലേക്കുള്ള കരട് സംഘടന റിപ്പോര്‍ട്ട് അന്തിമമാക്കും. മധുരയില്‍ ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെയണ് പാര്‍ടി കോണ്‍ഗ്രസ്.

CONTENT HIGH LIGHTS; CPIM publishes draft political resolution: Cooperation not limited to ‘India’ community; Age limit in Parta Committees is 75

Latest News