രക്തസമ്മർദ്ദം (ബ്ലഡ് പ്രഷർ) എന്നത് രക്തം ധമനികളുടെ മതിലുകളിലേക്ക് ചെലുത്തുന്ന സമ്മർദ്ദത്തിന്റെ അളവാണ്. ഇത് സിസ്റ്റോളിക് (ഹൃദയം മിടിക്കുമ്പോൾ) മർദ്ദവും ഡയസ്റ്റോളിക് (ഹൃദയം വിശ്രമിക്കുമ്പോൾ) മർദ്ദവും ആയി രണ്ട് സംഖ്യകളായി അളക്കപ്പെടുന്നു. ഉദാഹരണത്തിന്, 120/80 mm Hg എന്നത് സിസ്റ്റോളിക് മർദ്ദം 120 mm Hg, ഡയസ്റ്റോളിക് മർദ്ദം 80 mm Hg എന്നർത്ഥം.
രക്തസമ്മർദ്ദം സാധാരണ മൂല്യങ്ങളിൽ നിന്ന് കൂടുകയോ കുറഞ്ഞോ വരുമ്പോൾ, അത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ അവസ്ഥകൾക്ക് കാരണമാകാം. താഴ്ന്ന രക്തസമ്മർദ്ദം (ഹൈപ്പോടെൻഷൻ) തലകറക്കം, അബോധാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് പ്രധാനമാണ്:
ആരോഗ്യകരമായ ഭക്ഷണം: ഉപ്പ് ഉപയോഗം കുറയ്ക്കുകയും, കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുകയും ചെയ്യുക.
പതിവായി വ്യായാമം: ശാരീരിക പ്രവർത്തനങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഭാരം നിയന്ത്രിക്കുക: അമിതഭാരം രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
മദ്യപാനം പരിമിതപ്പെടുത്തുക: അമിതമായ മദ്യപാനം രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.
പുകവലി ഒഴിവാക്കുക: പുകവലി രക്തസമ്മർദ്ദം കൂടാൻ കാരണമാകുന്നു.
സമ്മർദ്ദം നിയന്ത്രിക്കുക: യോഗ, ധ്യാനം തുടങ്ങിയ രീതികൾ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ രക്തസമ്മർദ്ദം സ്ഥിരമായി പരിശോധിക്കുകയും, അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധിക്കുകയുമാണ് നല്ലത്. ഉയർന്നോ താഴ്ന്നോ ആയ രക്തസമ്മർദ്ദം അനുഭവപ്പെടുകയാണെങ്കിൽ, ഒരു ഡോക്ടറുടെ ഉപദേശം തേടുക.
ചിലർക്ക് രക്തസമ്മർദ്ദം കൂടാറുണ്ട്. ചിലർക്ക് കുറയാറുണ്ട്. കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ശരീരത്തില്‍ സിങ്കിന്റെ അളവ് കുറയുന്നത് രക്തസമ്മർദ്ദത്തിനുള്ള കാരണമായി മിക്ക പഠനങ്ങളും പറയുന്നു. നമുക്കറിയാം, വൃക്കയാണ് ശരീരത്തിലെത്തുന്ന സോഡിയത്തെ (ഉപ്പ്) വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത്. അമിതമാകുന്ന സോഡിയത്തെ മൂത്രത്തിലൂടെയാണ് വൃക്ക പുറന്തള്ളുന്നത്. എന്നാല്‍ സിങ്കിന്റെ അളവ് കുറയുമ്പോള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. ഇത് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഇടയാക്കുന്നു.
120/80 മില്ലീമീറ്റർ എന്ന അളവ് നാം വിശ്രമിക്കുമ്പോൾ മാത്രമുള്ള സമ്മർദ്ദമാണ്. വേഗം നടക്കുക, ഓടുക, പടി കയറുക തുടങ്ങിയ കാര്യങ്ങൾക്ക് പേശികളിൽ ധാരാളം രക്തം എത്തിക്കണമെന്നുണ്ടെങ്കിൽ ഹൃദയം വേഗത്തിലും ശക്തിയിലും രക്തം പമ്പ് ചെയ്യേണ്ടിവരും. ഹൃദയമിടിപ്പ് കൂടുന്നതിനോടൊപ്പം രക്ത സമ്മർദ്ദം 120/80- ൽ നിന്നും 160/90 വരെ കൂടുകയും ചെയ്യും. വായന, ചിന്ത, പ്രഭാഷണം, രചന തുടങ്ങിയ പ്രവർത്തനങ്ങൾക്കും തലച്ചോറിലേക്ക് കൂടുതൽ രക്തം വേണ്ടിവരും.
സിനിമ, ടെലിവിഷൻ തുടങ്ങിയവ കാണുമ്പോൾ പോലും നമ്മുടെ രക്തസമ്മർദ്ദം കൂടുന്നതായി കാണാം. ഇവ സാധാരണ ജീവിതത്തിൽ തന്നെ അവശ്യ സന്ദർഭങ്ങളിൽ കാണപ്പെടുന്ന രക്തസമ്മർദ്ദത്തിന്റെ വ്യതിയാനങ്ങളാണ്. ശരീരഭാരം നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. രക്തസമ്മർദ്ദമുള്ളവർ ഈ മൂന്ന് ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കുക….
പ്രോസസ്ഡ് മീറ്റ് …
പ്രോസസ്ഡ് മീറ്റിൽ സോഡിയം വളരെ കൂടുതലാണ്. സാൻഡ്‌വിച്ചിലോ ബർഗറിലോ ഈ ഇറച്ചി, അച്ചാർ, ചീസ് മുതലായവ ചേർത്ത് കഴിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടും. ഉയർന്ന രക്തസമ്മർദമുള്ളവർ ഇതും ഒഴിവാക്കേണ്ടതാണ്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്. പ്രോസസ്ഡ് മീറ്റിന്റെ അമിത ഉപയോഗം വൻകുടലിൽ ക്യാൻസറിന് കാരണമാകുമെന്ന് മിക്ക പഠനങ്ങളും പറയുന്നു.
ഉപ്പ്…
രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കേണ്ട. ടിന്നിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിലും പായ്ക്കറ്റ് ഫുഡുകളിലും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്. വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കുക. അത് പോലെ തന്നെ നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേർക്കാതെ കുടിക്കുക. . ഉപ്പ് അധികം കഴിച്ചാൽ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്. ഉപ്പ് അധികം കഴിച്ചാൽ വയറിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നും മിക്ക പഠനങ്ങളും പറയുന്നു.
പഞ്ചസാര…
പഞ്ചസാര കൂടുതലായാൽ ശരീരഭാരം കൂടാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ മധുരം അധികം കഴിക്കുന്നത് നല്ലതല്ല. ചായ ആണെങ്കിലും കാപ്പി ആണെങ്കിലും പഞ്ചസാര ഇടാതെ കുടിക്കുക. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹത്തിന് പ്രധാന കാരണമാകുന്നത് പോലെ തന്നെ വൃക്കകളെ തകരാറിലാക്കും. ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനും അമിത വണ്ണത്തിനും പഞ്ചസാര കാരണമാകുന്നു. കൂടാതെ രക്തക്കുഴലുകളെ ചുരുക്കാനും ഇത് കാരണമാകും.
content highlight: foods-to-reduce-blood-pressure