Health

നിങ്ങൾ ഭക്ഷണം കഴിയ്ക്കുന്നത് അമിത വേ​ഗത്തിലോ? എങ്കിൽ എട്ടിന്റെ പണി ഉറപ്പ് | Speed of eating

ഭക്ഷണം വേഗത്തിൽ കഴിക്കരുത്, സൂക്ഷിക്കുക

നിങ്ങൾ ഭക്ഷണം കഴിയ്ക്കുന്നത് അമിത വോ​ഗത്തിലോ …എങ്കിൽ സൂക്ഷിക്കുക. പണി എട്ടിൻെറ കിട്ടും. ഭക്ഷണം കഴിച്ചിട്ട് വേണം അടുത്ത കാര്യങ്ങളിലേക്ക് കടക്കാൻ എന്നൊക്കെയുള്ള മനോഭാവമാണോ നിങ്ങൾക്ക്…………..സമയം ലാഭിക്കാനായി നിങ്ങൾ ചെയ്യുന്ന ഇക്കാര്യം ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

10 മിനിറ്റോ അതിൽ കുറവോ സമയത്തിനുളളിൽ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും പോഷകങ്ങളെ ആഗീരണം ചെയ്യുന്നത് തടയുകയും ചെയ്യുമെന്നാണ് പോഷകാഹാരവിദഗ്ധയായ ആശ്ലേഷ ജോഷി പറയുന്നത്. ദഹനത്തിന്റെ ആരംഭം ഭക്ഷണം വായിൽ ചവച്ചരയ്ക്കുന്നതുമുതൽ ആരംഭിക്കുന്നു. ഈ ആഹാരം വായിലെ ഉമിനീരുമായി കലർത്തുകയും ചെയ്യും. തിരക്കിട്ട് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഈ ചവച്ചരയ്ക്കൽ പ്രക്രീയ കുറയ്ക്കുന്നു. ഇതുമൂലം വലിയ ഭക്ഷണഘടകങ്ങൾ ആമാശയത്തിലേക്ക് ചെല്ലാനിടയാകുന്നു. ഇത് ആമാശയത്തിലും കുടലിലും ഭക്ഷണം വിഘടിപ്പിക്കുന്നതിന് ആയാസമുണ്ടാക്കും. ഇത് ദഹനക്കേടിനും പോഷക ഘടകങ്ങൾ അപൂർണ്ണമായി വേർതിരിച്ചെടുക്കാനും കാരണമാകും. ആമാശയത്തിലെത്തുന്ന വലിയ ഭക്ഷണഘടകങ്ങളെ വിഘടിപ്പിക്കുന്നതിനായി ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വർദ്ധിക്കും. ഇത് നെഞ്ചെരിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും. കൂടാതെ ഈ പാറ്റേൺ അമിതമായി പൊണ്ണത്തടി, മെറ്റബോളിക് സിന്‌ഡ്രോം തുടങ്ങിയവ ഉണ്ടാകാൻ കാരണമാകുന്നു.

വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് തീർച്ചയായും ശരീരഭാരം വർദ്ധിക്കാനും ആസിഡ് റിഫ്‌ളക്‌സ്, ഉപാപചയ അസന്തുലിതാവസ്ഥ തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം എന്ന് കൺസൾട്ടന്റ് ഡയറ്റീഷ്യനായ കനിക മൽഹോത്ര പറയുന്നു. വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് കുടൽ മസ്തിഷ്‌ക അച്ചുതണ്ടിനെ തടസ്സപ്പെടുത്തും. അതുകൊണ്ട് സംതൃപ്തി തോന്നിപ്പിക്കുന്ന ഹോർമോൺ സിഗ്നലുകൾ വൈകിപ്പിക്കുകയും ഇത് അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാകുകയും ഇതുമൂലം ശരീരഭാരം വർദ്ധിക്കുകയും ചെയ്യും. മാത്രമല്ല രക്താതിമർദ്ദം, ഉയർന്ന ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയ അവസ്ഥകൾ ഉണ്ടാകുന്നു.

ടിവി കാണുമ്പോഴോ, ജോലി ചെയ്യുമ്പോഴോ, ഫോൺ കണ്ടുകൊണ്ടോ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് ഭക്ഷണത്തെക്കുറിച്ചുള്ള അവബോധം കുറയ്ക്കുന്നു. ഇങ്ങനെ കഴിക്കുമ്പോൾ ഭക്ഷണത്തിന്റെ രുചിയോ ഗുണമോ പോലും മനസിലാകുന്നില്ല. അതുപോലെ നന്നായി ചവച്ചരച്ച് സാവധാനം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. അപ്പോൾ ഭക്ഷണത്തിന്റെ രുചിയും ഗന്ധവും ഒക്കെ ആസ്വദിക്കാൻ കഴിയും.

Content Highlight: Speed of Eating