വെഞ്ഞാറമൂട്ടില്‍ പ്രവീണയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ ആരോപണവുമായി കുടുംബം. അയല്‍പക്കത്തെ കണ്ണന്‍ എന്നുവിളിക്കുന്ന അശ്വിന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സഹോദരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചിരുന്നുവെന്നും ഇതേത്തുടർന്ന് തുടങ്ങിയതാണ് പ്രശ്‌നമെന്നും പ്രവീണയുടെ സഹോദരന്‍ പ്രവീണ്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് വെഞ്ഞാറമൂട്ടില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം വാട്‌സാപ്പിലായിരുന്നു സന്ദേശമയച്ചിരുന്നത്. പ്രദേശത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് നമ്പറെടുത്തത്. പിന്നീട് മെസ്സേജ് ആയക്കുകയായിരുന്നു. ഇതിന് പ്രതികരിക്കാതിരിക്കുകയും വാട്‌സ് ആപ്പിൽ ഇയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ അഖില്‍ എന്ന മറ്റൊരു യുവാവുമായി ചേര്‍ന്ന് അശ്വിന്‍ അപവാദ പ്രചാരണം നടത്തുകയായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു. സഹോദരിയെ പല സ്ഥലത്തുവെച്ചും കണ്ടുവെന്നും മറ്റൊരാളുമായി കാറില്‍ പോവുമ്പോള്‍ താന്‍ കണ്ടതോടെ കാറിനുള്ളില്‍ ഒളിച്ചിരുന്നുവെന്നുമൊക്കെ അപവാദം പ്രചരിപ്പിച്ചിരുന്നു.
ഇത് സംബന്ധിച്ച് പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാൽ പരാതികൊടുത്ത് മൂന്നാമത്തെ ദിവസമാണ് മൊഴിയെടുക്കാന്‍ പോലും വിളിപ്പിച്ചത്. ഇതോടെ സഹോദരി മാനസികമായി തളര്‍ന്നതായും സഹോദരന്‍ പ്രവീൺ പറഞ്ഞു.
STORY HIGHLIGHT: woman found dead