Travel

ഇവിടെ നിന്ന് ആരും ചെക്ക്-ഔട്ട് ചെയ്യില്ല; പുണ്യ നഗരിയിലെ ‘ഹോട്ടൽസ് ഓഫ് ഡെത്ത്’ | in-this-city-hotels-of-death-guest-check-in-but-never-check-out

മഹാവിഷ്ണുവിൻ്റെ വാസസ്ഥലമായ വൈകുണ്ഠത്തിലേക്ക് എത്താനാകുമെന്നുമാണ് വിശ്വാസം

കാലങ്ങളായി ഹിന്ദുമത വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമായിട്ടാണ് വാരണാസിയെ കണക്കാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും മോക്ഷം തേടി നിരവധി പേരാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ എത്തുന്നത്. വാരണാസിയിൽ വെച്ച് മരിക്കുന്ന ആളുകൾക്ക് ഉടനടി മോക്ഷം ലഭിക്കുമെന്നും മഹാവിഷ്ണുവിൻ്റെ വാസസ്ഥലമായ വൈകുണ്ഠത്തിലേക്ക് എത്താനാകുമെന്നുമാണ് വിശ്വാസം. വാരണാസി എന്ന പുണ്യ സ്ഥലത്ത് വെച്ച് മരിക്കുക എന്നതും ജീവിത ലക്ഷ്യമായി കാണുന്നവരുണ്ട്.

ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കാശിയിലെ തങ്ങളുടെ അവസാന നാളുകൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി നിരവധി ഹോട്ടലുകളാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരു ഇൻഫ്ലൂവൻസർ അടുത്തിടെ വാരണാസിയിലെ അത്തരത്തിലൊരു ‘ഹോട്ടൽ ഓഫ് ഡെത്ത്’ പങ്കുവെച്ചിരുന്നു. മാറാ രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവരോ, മരണമടുത്തുവെന്ന് തോന്നലുണ്ടാകുന്നവരോ ആണ് അവസാന നാളുകളിൽ ഇവിടെയെത്തി താമസിക്കുന്നത്. ഈ ഹോട്ടലുകളിൽ താമസിക്കാൻ പ്രതിദിനം 20 രൂപയാണ് ഈടാക്കുന്നത്.

വാരണാസിയിൽ മാറാരോഗ ബാധിതർ മരണത്തിനായി കാത്തിരിക്കുന്ന കേന്ദ്രമാണ് തൻ്റെ ഹോട്ടലെന്നാണ് ഹോട്ടലുടമ സായ് പറയുന്നത്. ഇവിടെയെത്തുന്ന മിക്ക അഥിതികളും ഡോക്ടർമാർ പ്രതീക്ഷ കൈവിട്ട രോഗികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത കാലത്തായി ഇത്തരത്തിലുള്ള ഹോട്ടലുകളിൽ വൻ വർധനവുണ്ടായിട്ടുണ്ട്.

STORY HIGHLIGHTS: in-this-city-hotels-of-death-guest-check-in-but-never-check-out