Health

എല്ലാ രോഗങ്ങൾക്കും ഒറ്റ മരുന്ന്; വീട്ടിൽ തുളസിയുണ്ടോ… ഇതൊന്ന് പരീക്ഷിച്ചു നോക്കുക…|Advantages Of Holy Basil

തുളസി ആള് നിസാരകാരനല്ല

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ഹിന്ദുമത വിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ല സുഗന്ധവും ധാരാളം ഔഷധ ഗുണവും ഇതിനുണ്ട്.

രണ്ടുതരത്തിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലർന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലർന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും. ഇവ രണ്ടിനും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നുണ്ട്. ആന്റി ബാക്ടീരിയലായി ശാസ്ത്രലോകം പണ്ടേ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന് പുറമെ ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും തുളസിച്ചെടിക്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

ഒരു ഗ്ലാസ് വെള്ളത്തിൽ അൽപം തുളസിയിലകൾ ഇട്ടുവച്ച് രാവിലെ വെറുംവയറ്റിൽ കുടിക്കാം. ആ തുളസിയിലകൾ കടിച്ചു തിന്നുകയുമാകാം. ശരീരത്തിന് നല്ല പ്രതിരോധശേഷി നൽകുന്ന മാർഗമാണിത്. രണ്ടു മൂന്നു തുളസിയില നിത്യവും ചവച്ചു തിന്നുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കും. വിളർച്ച തടയുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി ഉണ്ട്. രക്തക്കുറവിനും ഒരു നല്ല പരിഹാരമാണ്.

പ്രാണി കടിച്ചാൽ തുളസി നീര് പുരട്ടിയാൽ മതി. പനി,ജലദോഷം മുതലായവക്ക് ഒരു പ്രകൃതിദത്ത ഔഷധം. തൊണ്ടയടപ്പിന് തുളസിയിട്ടു കാച്ചുന്ന വെള്ളം നല്ലതാണ്. മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുലസിയിലയിട്ട് ആവിപിടിക്കുക. രക്തസമ്മർദ്ദം കുറയാൻ സഹായിക്കുന്നു. തുളസി രക്തം ശുദ്ധീകരിക്കും. അതുകൊണ്ടു തന്നെ ചർമത്തിന് തിളക്കം നൽകാനും രക്തജന്യ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കും. തുളസിയില ഇട്ടു വച്ച വെള്ളം കൊണ്ട് മുഖം കഴുകിയാൽ കാന്തി വർദ്ധിക്കുന്നു.

പേൻ പോകാൻ ഉറങ്ങുമ്പോൾ കിടക്കയിൽ തുളസി വിതറുക. തുളസി വെള്ളം നല്ലൊരു ദാഹശമനിയാണ്. തുളസിയില അരച്ചുപുരട്ടുന്നത് മുഖക്കുരു ശമിപ്പിക്കും. തുളസി വെന്ത വെള്ളത്തിൽ കുളിച്ചാൽ ശരീരത്തിന് ഉന്മേഷം കിട്ടുന്നു.

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ആസ്ത്മ എന്നിവക്ക് പ്രയോജനം ചെയ്യും