Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് നല്ലകാലം; സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് തുടരുന്നത് നിഷ്ക്രിയ സമീപനം – kerala railway development k surendran

കേരളത്തിന്റെ റെയിൽവേ വികസനത്തിന് വേണ്ടി 3,042 കോടി രൂപ അനുവദിച്ചത് നരേന്ദ്ര മോദി സർക്കാരിന്റെ കേരളത്തിനോടുള്ള പ്രത്യേക താൽപര്യത്തിന്റെ ഉദാഹരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം കേരളത്തിന്റെ റെയിൽവേ വികസനത്തിന് വലിയ കുതിപ്പേകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘ സംസ്ഥാനത്ത് 8 പുതിയ പാതകളുടെ പദ്ധതികൾ നടക്കുന്നുണ്ട്. ആകെ 419 കിലോമീറ്റർ വരുന്ന ഈ പദ്ധതികൾക്കായി 12,350 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. 2014ന് ശേഷം റെയിൽവേ 114 മേൽപാലങ്ങളും അടിപ്പാതകളും നിർമിച്ചു. 51 ലിഫ്റ്റുകളും 33 എസ്കലേറ്ററുകളും സ്ഥാപിച്ചു. 120 സ്റ്റേഷനുകളിൽ വൈഫൈ സംവിധാനം കൊണ്ടുവന്നു. കേരളത്തിലെ 35 സ്റ്റേഷനുകൾ അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നതിന് 2560 കോടി രൂപ ചെലവാക്കി. രണ്ട് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നതും സംസ്ഥാനത്തിന് വൻനേട്ടമാണ്.’ സുരേന്ദ്രൻ പറഞ്ഞു.

നിലമ്പൂർ – നഞ്ചൻകോട് പാതയും ശബരി പാതയും യാഥാർഥ്യമാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് നിഷ്ക്രിയ സമീപനമാണ് തുടരുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

STORY HIGHLIGHT: kerala railway development k surendran