Recipe

ഐസ്ക്രീം തയ്യാർ മിനിറ്റുകൾക്കുള്ളിൽ | ice-cream-home-made-recipe

ബിസ്ക്കറ്റ് ഉണ്ടെങ്കിൽ കടയിൽ കിട്ടുന്നതിലും രുചിയിൽ ഐസ്ക്രീം റെഡിയാക്കാം. അഞ്ച് ചേരുവകൾ മതി അഞ്ചി മിനിറ്റിൽ സംഗതി തയ്യാർ.

ചേരുവകൾ

വിപ്പിങ്ങ് ക്രീം – 2 കപ്പ്
കണ്ടൻസ്ട് മിൽക്ക് – 200 മില്ലി ലിറ്റർ
ഓറിയോ ബിസ്ക്കറ്റ്- 7 എണ്ണം
വാനില എസ്സെൻസ് – 1 1/2 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് വിപ്പിങ് ക്രീം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കാം.
അത് നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് 200 മില്ലി ലിറ്റർ കണ്ടൻസ്ട് മിൽക്ക് ചേർക്കാവുന്നതാണ്.
ഏഴ് ഓറിയോ ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുത്തതും, ഒന്നര ടീസ്പൂൺ വാനില എസ്സെൻസും ചേർത്തിളക്കി യോജിപ്പിക്കാം.
ഇത് ഫ്രിഡ്ജൽ സൂക്ഷിക്കാൻ മറ്റൊരു പാത്രത്തിലേക്കു മാറ്റാം.
ആറ് മണിക്കൂർ ഫ്രീസറിൽ വയ്ക്കാം. ശേഷം ഇഷ്ടാനുസരണം കഴിച്ചോളൂ.

content highlight: ice-cream-home-made-recipe