മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് മിഥുന്‍ രമേഷ്. ചലച്ചിത്രതാരം എന്നതിൽ ഉപരി അവതാരകന്‍ എന്ന നിലയിൽ ആണ് മിഥുന്‍ രമേഷ് എന്ന കലാകാരന്‍ അറിയപെടുന്നത്. കോമഡി ഉത്സവം എന്ന പരിപാടിയിലെ അവതാരകനായ ശേഷമാണ് ആളുകൾ കൂടുതലായും മിഥുനെ മനസിലേറ്റാൻ തുടങ്ങിയത്.
മിഥുൻറെ വാക്കുകൾ….
കോളേജ് കാലത്ത് ബൈക്കില്‍ പോകുമ്പോള്‍ പോലും ചെരിഞ്ഞിരിക്കുമായിരുന്നു. അച്ഛന്റെ സുഹൃത്തായ പിസി സോമന്‍ സാറാണ് ആദ്യമായി എന്നെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തുന്നത്. കരിയറില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ ദിലീപ് നായകനായിട്ടെത്തിയ വെട്ടം എന്ന സിനിമയുമുണ്ട്. ഇപ്പോഴും വെട്ടം സിനിമ കണ്ടിട്ട് ആളുകള്‍ മെസ്സേജ് അയക്കാറുണ്ട്. 30 ലക്ഷം രൂപയ്ക്ക് വേണ്ടി കാമുകിയെ വിട്ടു കളഞ്ഞല്ലോ എന്നാണ് പലരുടെയും മെസ്സേജുകള്‍.
സിനിമകള്‍ ഹിറ്റായി ഓടുന്ന ആ കാലത്ത് ജീവിതത്തില്‍ ചില സംഭവങ്ങളൊക്കെ നടന്നു. അതിലൊന്ന് അച്ഛന്റെ മരണം ആയിരുന്നു. ഡിവൈഎസ്പിഐ ജോലി ചെയ്യുന്നതിനിടെ പെട്ടെന്നാണ് അച്ഛന്‍ മരണപ്പെടുന്നത്. അന്ന് ഞാന്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുകയാണ്. ഒപ്പം സിനിമയും സീരിയലും ഒക്കെയുണ്ട്. അന്ന് സീരിയലിന് ഡെയ്‌ലി പെയ്‌മെന്റ് ആണ്, കിട്ടുന്ന കാശ് അമ്മയെ ഏല്‍പ്പിക്കും.
അച്ഛന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ ജോലി എനിക്ക് കിട്ടി. അപ്പോഴേക്കും ഏഷ്യയിലെ ആദ്യ മലയാളം എഫ് എം ആയ ഹിറ്റ് എഫ്എമ്മില്‍ ജോലി ശരിയായിരുന്നു. ദുബായിലാണ് എഫ്എം. അതുകൊണ്ട് ഒരു ദിവസം ഡ്യൂട്ടി എടുത്തതിന് ശേഷം ജോലിയില്‍ നിന്നും ലീവ് എടുത്തു. കല്യാണം ഉറപ്പിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ ജോലി രാജി വെക്കുന്നത്. ആ തീരുമാനം തെറ്റായി പോയില്ലെന്നാണ് കാലം തെളിയിച്ചത്… എന്നും മിഥുന്‍ പറയുന്നു.