India

പുതുതായി വാങ്ങിയ ടീഷർട്ട് സുഹൃത്ത് ഇട്ടുനോക്കി; യുവാവിനെ സുഹൃത്ത് പട്ടാപ്പകൽ കഴുത്തറത്ത് കൊന്നു – tshirt dispute leads friend murder

പുതുതായി വാങ്ങിയ ടീഷര്‍ട്ട് സുഹൃത്ത് ധരിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ടീഷര്‍ട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ പട്ടാപ്പകല്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ശുഭം ഹരാനെ എന്ന യുവാവിനെയാണ് സുഹൃത്തായ പ്രയാഗ് അസോള്‍ ആളുകള്‍ നോക്കിനില്‍ക്കേ കൊലപ്പെടുത്തിയത്.

അക്ഷയ് അസോള്‍ പുതുതായി വാങ്ങിയ ടീഷര്‍ട്ട് ശുഭം ഹരാനെ ധരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ടീഷര്‍ട്ട് ശുഭം ധരിച്ചത് അക്ഷയിനെ പ്രകോപിപ്പിച്ചു. ഇത് വാക്കേറ്റത്തിലും തര്‍ക്കത്തിലും കലാശിച്ചു. പിന്നാലെ ശുഭം ഹരാനെ ടീഷര്‍ട്ടിന്റെ പണം പിടിച്ചോ എന്നുപറഞ്ഞ് അക്ഷയ്ക്ക് നേരേ നോട്ടുകള്‍ വലിച്ചെറിഞ്ഞു. ഇതോടെ അക്ഷയ്ക്കും പകയായി. ശുഭം ഹരാനെയും ഇയാളുടെ സുഹൃത്തുക്കളായ അസോള്‍ സഹോദരങ്ങളും തമ്മില്‍ ഇതിനെച്ചൊല്ലി രണ്ടുദിവസമായി തര്‍ക്കം നിലനിന്നിരുന്നതായും പോലീസ് പറഞ്ഞു.

അതേസമയം, ഈ സംഭവത്തിന് പിന്നാലെ അക്ഷയ്ക്ക് ശുഭം ഹരാനെക്കെതിരേ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഭം ഹരാനെ മര്‍ദിച്ചെന്ന് കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്. എന്നാല്‍, പോലീസ് പരാതിയില്‍ ഇടപെട്ടില്ലെന്നാണ് ആരോപണം. സംഭവസമയത്ത് ശുഭം ഹരാനെയും കൂട്ടുകാരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും പ്രതിയെ തടയാന്‍ ശ്രമിച്ചില്ല. പിന്നാലെ നാട്ടുകാര്‍ തന്നെയാണ് ശുഭം ഹരാനെയെ ആശുപത്രിയിലെത്തിച്ചത്. ശുഭം ഹരാനെയെ കൊലപ്പെടുത്തിയ പ്രയാഗും സഹോദരന്‍ അക്ഷയും പോലീസില്‍ കീഴടങ്ങിയതാണ് വിവരം.

STORY HIGHLIGHT: tshirt dispute leads friend murder