അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും ഒരു പാര്‍ട്ടി നേതാവുമല്ല, ജനങ്ങളാണ് അനിവാര്യമായിട്ടുള്ളത്. ശരിയല്ലാത്ത ഒരുനിലപാടിനെയും പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ പറഞ്ഞു.
നിലവിലെ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെയാണ് ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് രണ്ടാംതവണയാണ് എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. 50 അംഗ ജില്ലാ കമ്മിറ്റില്‍ 11 പുതുമുഖങ്ങളും ഇടംനേടി. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി. നികേഷ് കുമാര്‍ എന്നിവരും ജില്ലാ കമ്മിറ്റിയിലുണ്ട്.
ഡി.വൈ.എഫ്.ഐ യുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, സെക്രട്ടറി സരിന്‍ ശശി, കെ.ജനാര്‍ദനന്‍, സി.കെ രമേശന്‍, എന്‍ അനില്‍ കുമാര്‍, സി എം കൃഷ്ണന്‍, പി ഗോവിന്ദന്‍,വി കുഞ്ഞികൃഷ്ണന്‍ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.
STORY HIGHLIGHT: mv govindan cpm kannur district conference