Kerala

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് തൊടുപുഴയിൽ തുടക്കമായി

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് തൊടുപുഴയിൽ തുടക്കമായി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വിളംബര ജാഥകൾ സമ്മേളന നഗരിയിലെത്തി. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഭൂപ്രശ്നങ്ങൾ, വന്യജീവി ആക്രമണം, തോട്ടം മേഖലയിലെ പ്രശ്നങ്ങൾ എന്നിവയും സംഘടനാ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

17 വർഷത്തിനു ശേഷമാണ് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് തൊടുപുഴ വേദിയാകുന്നത്. ഫെബ്രുവരി ആറിന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഎം കാസർകോട്‌ ജില്ലാ സമ്മേളനത്തിന്‌ നാളെ തുടക്കമാവും. പൊതുസമ്മേളന നഗരിയിൽ ഇന്ന് വൈകിട്ട് പതാകയുയർത്തും. പ്രതിനിധി സമ്മേളനം നാളെ രാവിലെ സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.