Food

ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കിയാലോ? കിടിലൻ സ്വാദുള്ള തക്കാളി ബിരിയാണി റെസിപ്പി നോക്കാം

അല്പം വ്യത്യസ്തമായി ഒരു ബിരിയാണി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കവുന്ന തക്കാളി ബിരിയാണിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • തക്കാളി
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • കുരുമുളകുപൊടി
  • മല്ലിപൊടി
  • പച്ചമുളക്
  • വെളുത്തുള്ളി
  • സവാള
  • മല്ലിയില
  • പുതിനയില
  • ബിരിയാണി അരി
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം തക്കാളി ഇട്ട് 5-6 മിനിറ്റ് വരെ വേവിക്കുക. ഇത് തണുക്കാൻ അനുവദിക്കുക. വെന്ത തക്കാളി ഒരു ജാറിൽ എടുത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ചേർത്ത് മസാലകൾ ചേർത്ത് വഴറ്റാം. ഇതിലേയ്ക്ക് അരിഞ്ഞെടുത്ത പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റുക. മല്ലിയിലയും പുതിനയിലയും ചേർക്കാം. എല്ലാ ചേരുവകളും ചേർത്തിളക്കി 3-4 മിനിറ്റ് പാകം ചെയ്യുക. ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ തക്കാളി പ്യൂരി ചേർക്കാം. ഇടത്തരം തീയിൽ വീണ്ടും 2-3 മിനിറ്റ് വീണ്ടും വേവിക്കുക. ഉപ്പ്, മുളക്പൊടി, എന്നിവയും ചേർത്ത് ഗ്രേവി കുറുകി വരുന്നതുവരെ പാകം ചെയ്യുക. ഇനി കുതിർത്ത് വെച്ച അരിയും വെള്ളവും ചേർക്കാം. ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന അനുപാതത്തിൽ ചേർത്ത് കൊടുക്കാം. വെള്ളം തിളച്ച് തുടങ്ങിയാൽ കുക്കർ അടച്ച് ഒരു വിസിൽ കേൾക്കുന്നത് വരെ വേവിക്കുക.