Food

ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ തോരൻ കൂടെ ആയാലോ?

ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു തോരൻ കൂടെ ആയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പച്ചക്കായ തോരൻ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 4 ഇടത്തരം പച്ചക്കായ അഥവാ വാഴയ്ക്ക തൊലി കളഞ്ഞ് അരിഞ്ഞത്
  • 1 ടീസ്പൂൺ വെളിച്ചെണ്ണ
  • 1/2 ടീസ്പൂൺ കടുക്
  • 2 ഉണങ്ങിയ ചുവന്ന മുളക്
  • 1 തണ്ട് കറിവേപ്പില
  • 1/4 കപ്പ് തേങ്ങ
  • 1/2 ടീസ്പൂൺ മഞ്ഞൾ പൊടി
  • 1/4 ടീസ്പൂൺ ചുവന്ന മുളക് പൊടി
  • 1 പച്ചമുളക് കീറിയത്
  • 1/2 ടീസ്പൂൺ കുരുമുളക് പൊടി
  • ഉപ്പ് പാകത്തിന്
  • 1/2 കപ്പ് വെള്ളം

തയ്യാറാക്കുന്ന വിധം

പച്ചക്കായ ഉപ്പുവെള്ളത്തിൽ കുറച്ചുനേരം കുതിർക്കുക. ശേഷം വെള്ളം ഊറ്റി മാറ്റി വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക, ചൂടായ എണ്ണയിൽ കടുക് പൊട്ടിക്കുക. ഉണക്കമുളകും കറിവേപ്പിലയും ഒരു മിനിറ്റ് വറുക്കുക. ഇനി ബാക്കിയുള്ള ചേരുവകൾക്കൊപ്പം അരിഞ്ഞു വെച്ച പച്ചക്കായ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് ഉയർന്ന തീയിൽ തിളപ്പിക്കുക. പച്ചക്കായ പാകമാകുന്നത് വരെ തീ കുറയ്‌ക്കുക. ശേഷം ചീനച്ചട്ടി അടച്ച് മൂടിയിട്ട് വേവിക്കുക. ചട്ടിയിൽ ഒട്ടിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കുക.