വൈകീട്ട് ചായക്കൊപ്പം എന്തെങ്കിലും സ്പെഷ്യൽ ഉണ്ടെങ്കിൽ കുശാലായി അല്ലെ. എങ്കിൽ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പഴം നിറച്ചത് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ തേങ്ങാ ചിരകിയത് നന്നായി ചൂടാക്കിയെടുക്കുക. പഞ്ചസാര, ഏലക്കാ, കിസ്മിസ്, കശുവണ്ടി എന്നിവ ചേര്‍ത്ത് വീണ്ടും ചൂടാക്കി മാറ്റി വയ്ക്കുക. ശേഷം പഴം ഓരോന്നായി നെടുകേ പൊളിയ്ക്കുക. അതിലേക്ക് നേരത്തേ ഉണ്ടാക്കിയ തേങ്ങാ വിളയിച്ചത് നിറച്ച് മൈദ നന്നായി കലക്കിയതില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക. ടേസ്റ്റിയായിട്ടുള്ള പഴം നിറച്ചത് തയ്യാർ.