നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പോർട്ടാണ് വിഴിഞ്ഞം പോർട്ട്. ഇത് ലോകത്തെ ഏറ്റവും വലിയ പോർട്ടുകളിൽ ഒന്നാണ്. അതിന്റെ പൂർണ്ണതയിലേക്ക് എത്താനിരിക്കുന്നു. ആ പോർട്ടിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കാനുള്ള തീയതി അടുത്തു വരികയാണ്, അത്തരം ഒരു പോർട്ടിന് സ്വാഭാവികമായും നല്ലതോതിലുള്ള പിന്തുണ കേന്ദ്രഗവൺമെൻറ് ലഭ്യമാകണം. അത് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. കയറ്റുമതി രംഗത്ത് വലിയ പ്രോത്സാഹനം തങ്ങൾ അംഗീകരിക്കുന്ന നയമാണ് എന്ന് കേന്ദ്ര ഗവൺമെൻറ് പറയുന്നുണ്ട്. പക്ഷേ വിഴിഞ്ഞം പോർട്ടിന്റെ കാര്യത്തിൽ ഒരു പൈ സഹായമായി അനുവദിക്കാൻ തയ്യാറായിട്ടില്ല. നമ്മുടെ ഇതൊക്കെ നമ്മുടെ നാടിനോട് കാണിക്കുന്ന ഏറ്റവും കടുത്ത അവഗണനയുടെ ഭാഗമാണ്.
വിഴിഞ്ഞം പോർട്ട് എന്ന് പറയുന്നത് രാജ്യത്തിന് വലിയ വരുമാനം ഉണ്ടാക്കുന്ന ഒരു പോർട്ട് ആണ് അങ്ങനെയാണ് ഇത് മാറാൻ പോകുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ പോർട്ട് അതിൻറെ ഭാഗമായുള്ള വലിയ വരുമാനം കേന്ദ്ര ഗവൺമെന്റിന് ലഭിക്കാൻ പോകുന്ന ഒരു പോർട്ട് സ്വാഭാവികമായി ശരിയായ ദിശാബോധമുള്ള ഒരു സർക്കാർ ആണെങ്കിൽ അത്തരം പോർട്ടിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും. പക്ഷേ കേന്ദ്ര ഗവൺമെൻറ് തീർത്തും അവഗണിച്ചിരിക്കുന്നു.
ഇവിടെ വലിയ ദുരന്തമാണ് നാം കഴിഞ്ഞ നാളുകളിൽ നേരിട്ടത്, മുണ്ടക്കൈ ചൂരൽമല ദുരന്തം. എല്ലാവരും അതുമായി ബന്ധപ്പെട്ട് കേരളത്തോടൊപ്പം നിൽക്കാൻ തയ്യാറായി. ആ നാളുകളിൽ പ്രധാനമന്ത്രിയും എത്തി. എല്ലാവരും ആയും കാണുകയും ദുരന്ത സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. പക്ഷേ ദുരന്തകാര്യത്തിന് ലഭിക്കേണ്ട സഹായം നമുക്ക് ലഭിച്ചിട്ടില്ല. കടുത്ത അവഗണനാ കാര്യത്തിൽ ഉണ്ടായി. ഒരുതരത്തിലുള്ള പകപോക്കൽ. ഏതായാലും ആ കാര്യത്തിൽ കൂടുതൽ സഹായം വേണം എന്നുള്ളത് നിരന്തരമായി സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
ഈ ബജറ്റ് വരുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരു പാക്കേജ് വേണമെന്നുള്ള കാര്യം സ്വാഭാവികമായും കേന്ദ്രത്തോട് അഭ്യർത്ഥിച്ചു പക്ഷേ അതുമായി ബന്ധപ്പെട്ട ഒരു പൈ നയിക്കാൻ തയ്യാറായില്ല. എന്താണിത്? നമ്മുടെ നാടിനോട് എത്ര കടുത്ത വിവേചനം കാണിക്കുന്നതിന്റെ ഈ നാടിനെ മുന്നോട്ടു പോകാൻ സഹായം നൽകേണ്ട പിന്തുണ നൽകേണ്ട കേന്ദ്രഗവൺമെൻറ് പൂർണ്ണമായും അതിൽനിന്ന് മാറി നിൽക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഈ കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതായിട്ടുണ്ട്. എന്തും കേരളത്തോട് ആകാമെന്ന നിലയാണ് സ്വീകരിക്കുന്നത്.