നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ജനരോക്ഷം കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഒരുക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസിനോട് ചെന്താമര വിവരക്കുന്നുണ്ട്. പ്രതി രക്ഷപ്പെട്ട വഴികളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
ജനാരോഷമില്ലാതെ തെളിവെടുപ്പ് നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പി പറഞ്ഞു. കുറ്റകൃത്യത്തിന്റെ പുനരാവിഷ്ക്കരണം നടത്തിയെന്ന്ഡിവൈഎസ്‌പി വ്യക്തമാക്കി. തെളിവെടുപ്പ് ഇതെല്ലാം വീഡിയോ റെക്കോഡ് ചെയ്തിരുന്നു. പിടിയിലായപ്പോൾ പ്രതി നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങളിൽ അടക്കം വ്യക്തതവരുത്തുന്നതിനായാണ് തെളിവെടുപ്പ് നടത്തുന്നത്. നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ കസ്റ്റഡിയിൽ വിട്ടത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് ചെന്താമര ക്രൂരമായി കൊന്നത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം.