Pravasi

ഖത്തർ എയർപോർട്ടിൽ ഭക്ഷണത്തിനടിയിൽ യാത്രികൻ സൂക്ഷിച്ചത് ഇത്

ദോഹ : നിരോധിത ഗുളികളുമായി ഖത്തറിൽ എത്തിയ യാത്രക്കാരൻ പിടിയിലായിരിക്കുകയാണ് ഖത്തറിലെ അഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരൻ ആണ് നിലവിൽ പിടിയിൽ ആയിരിക്കുന്നത് നിരോധിത ലിറിക് ഗുളികയുമായാണ് ഹമദന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു യാത്രക്കാരനെ എയർപോർട്ട് അധികൃതർ പിടികൂടിയത് ഭക്ഷണം കൊണ്ടുവന്ന പാത്രത്തിലായിരുന്നു ഇയാൾ ഇത് സൂക്ഷിച്ചത് ഭക്ഷണത്തിനടിയിലായി പൊതിഞ്ഞ നിലയിലായിരുന്നു ഗുളികകൾ കാണാൻ സാധിച്ചത് പെട്ടിയിൽ വസ്ത്രങ്ങൾക്കൊപ്പം ആണ് ഇയാൾ ഭക്ഷണ പാത്രവും കൊണ്ടുവന്നത്

ഈ നിരോധിത ഗുളികകൾ കണ്ടെടുക്കുന്നതിന്റെ വീഡിയോ ഖത്തർ കസ്റ്റംസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു 2100 ഓളം ലിറിക ഗുളികയാണ് പിടിച്ചെടുത്തത്.. ഇതിനെതിരെയുള്ള വിശദമായ നിയമ നടപടികളെ കുറിച്ച് ഇതുവരെയും ഖത്തർ അറിയിച്ചിട്ടില്ല

Latest News