ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ നിരവധി പോഷകങ്ങളുടെ മികച്ച സ്രോതസ്സാണ് ബദാം. ദിവസവും ഒരു പിടി ബദാം വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
പലരും കുര്‍ത്ത ബദാമിന്‍റെ തൊലി കളഞ്ഞു കഴിക്കാറുണ്ട്. ഇത് ദഹനത്തിന് നല്ലതാണെങ്കിലും ബദാമിന്‍റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇവ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
ബദാം ദിവസവും കഴിക്കുന്നത് ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മികച്ചതാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.ബദാമിലെ വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മത്തെ തിളക്കമുള്ളതും മൃദുവുമാക്കും. തലമുടി കൊഴിച്ചിലില്‍ ഇല്ലാതാക്കുകയും ചെയ്യും.
Content highlight; Qualities of Almond