Kerala

റിപ്പബ്‌ളിക്ക് ദിന പരേഡില്‍ പങ്കെടുത്ത എന്‍.സി.സി കേരള കണ്ടിജന്റിന് രാജ് ഭവനില്‍ സ്വീകരണം നല്‍കി

റിപ്പബ്‌ളിക്ക് ദിന പരേഡിലും, കര്‍ത്തവ്യ പഥ് മാര്‍ച്ചിലും, പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥനത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത 174 എന്‍.സി.സി. കേഡറ്റുകള്‍ക്കും കണ്ടിജന്റ് കമാന്‍ഡര്‍ക്കും രാജ് ഭവനില്‍ വച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രൗഢഗംഭീര സ്വീകരണം നല്‍കി. രാജ്യത്തെ 17
എന്‍.സി.സി. ഡയറക്ടറേറ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച കേഡറ്റുകള്‍ വിവിധയിനം മത്സരങ്ങളില്‍ പങ്കെടുത്ത 174 കേഡറ്റുകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുകയും, മികച്ച പ്രകടനവുമാണ് നടത്തിയത്.

കേരള എന്‍.സി.സി. യുടെ ചരിത്രത്തില്‍ ആദ്യമായി സംസഥാനത്ത് നിന്ന് 45 പേരടങ്ങുന്ന സീനിയര്‍ വിങ് വനിതാ ബാന്‍ഡിന് റിപ്പബ്‌ളിക്ക് ദിനത്തില്‍ കര്‍ത്തവ്യ പഥില്‍ ബാന്‍ഡ് ഡിസ്പ്‌ളേ നടത്തുന്നതിനുളള അവസരവും ലഭിച്ചു. ഡല്‍ഹിയിലെ റിപ്പബ്‌ളിക്ക് ദിന ക്യാമ്പിലെ അനുഭവങ്ങള്‍ കേഡറ്റുകള്‍ ഗവര്‍ണറുമായി പങ്കുവച്ചു. സ്വീകരണ പരിപാടിയില്‍ മേജര്‍ ജനറല്‍ രമേഷ് ഷണ്‍മുഖം, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍.സി.സി. ഡോ. ദേവേന്ദ്ര ധോദാവത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി, ബ്രിഗേഡിയര്‍ എ. രാഗേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്‍.സി.സി. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍, ഗ്രൂപ്പ് കമാന്‍ഡര്‍, കേണല്‍ അഭിഷേക് റാവത്ത് സേനാ മെഡല്‍, കണ്ടിജന്റ് കമാന്‍ഡര്‍ എന്നിവര്‍ പങ്കെടുത്തു.

CONTENT HIGH LIGHTS; NCC Kerala Contingent who participated in the Republic Day Parade received at Raj Bhavan