കടുകിനോളം വലിപ്പമുള്ള ഇത്തിരി കുഞ്ഞൻ എള്ളുകൾ നിസാരക്കാരല്ല. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കാറില്ലെങ്കിലും എള്ളുണ്ട കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇനി എള്ളുണ്ട തയ്യാറാക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
എള്ള് വൃത്തിയായി കഴുകിയെടുക്കാം. അത് ഒരു പാനിലേയ്ക്കു മാറ്റി എണ്ണ ചേർക്കാതെ വറുത്തെടുക്കുക. മറ്റൊരു പാനിൽ അര കിലോ ശർക്കര പൊടിച്ചു ചേർക്കാം. അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കാം. ഏലയ്ക്ക പൊടിച്ചതു കൂടി ചേർത്ത് ശർക്കര നന്നായി അലിയുന്നതു വരെ ഇളക്കാം. അലിഞ്ഞു കിട്ടിയ ശർക്കര ലായനി തണുത്തതിനു ശേഷം അരിച്ചെടുക്കാം. വറുത്ത എള്ളിലേയ്ക്ക് അത് ഒഴിച്ചിളക്കാം. ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി മാറ്റാം.
STORY HIGHLIGHT: ellunda