Tech

മികച്ച ഗെയിമിങ് ഫോൺ തിരയുകയാണോ ? വലിയ ഡിസ്പ്ലെയും കിടിലൻ ക്യാമറയുമായി റിയല്‍മി വരുന്നു | realme p3 pro 5g india launch

റിയല്‍മി പി3 പ്രോ 5ജിയ്ക്ക് ഒരു വലിയ 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കും

ഗെയിം കളിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനായി ഒരു മികച്ച ഗെയിമിംഗ് സ്മാര്‍ട്ട്ഫോൺ നിങ്ങൾക്ക് വാങ്ങാൻ ആ​ഗ്രഹം ഉണ്ടെങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത. റിയല്‍മി പി3 പ്രോ 5ജി (Realme P3 Pro 5G) ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. പയോക്താക്കൾക്ക് അവരുടെ ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന എഐ പവേർഡ് ജിടി ബൂസ്റ്റ് ഫീച്ചറുകൾ ഈ ഫോണിൽ സജ്ജീകരിക്കും. റിയല്‍മി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരെ നടത്തിക്കഴിഞ്ഞു. ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നും സ്ഥിരീകരിച്ചു.

റിയല്‍മി പി3 പ്രോ 5ജിയ്ക്ക് ഒരു വലിയ 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കും, അതില്‍ 120Hz റിഫ്രഷ് നിരക്ക് ലഭിക്കും. ഈ ഉയര്‍ന്ന റീഫ്രഷ് നിരക്ക് ഡിസ്‌പ്ലേ ഗെയിമിംഗും സ്‌ക്രോളിംഗും സുഗമമാക്കും. അമോലെഡ് പാനല്‍ മികച്ച നിറങ്ങള്‍ നല്‍കും.

സ്‌നാപ്പ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 പ്രൊസസര്‍ ആയിരിക്കും റിയല്‍മി P3 പ്രോ 5Gയില്‍ ഉപയോഗിക്കുക. ഇത് ശക്തമായ ഒക്ടാകോര്‍ ചിപ്സെറ്റാണ്. ഈ പ്രൊസസര്‍ 2.5GHz ക്ലോക്ക് സ്പീഡില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഹൈ-എന്‍ഡ് ഗെയിമുകളും മള്‍ട്ടി-ടാസ്‌കിംഗും യാതൊരുവിധ കാലതാമസവുമില്ലാതെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നു. ഇത് മാത്രമല്ല, ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

റിയല്‍മി പി3 പ്രോ 5ജി ഫോണില്‍ 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മികച്ച നിലവാരമുള്ള ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. കൂടാതെ, ഇതിന് 32 എംപി സെല്‍ഫി ക്യാമറയും ഉണ്ടാകും, ഇത് സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനും മികച്ചതായിരിക്കും.

റിയല്‍മി പി3 പ്രോ 5ജിക്ക് ഒരു വലിയ 5,500 എംഎഎച്ച് ബാറ്ററി ഉണ്ടാകും, ഇത് മുഴുവന്‍ ദിവസത്തെ ബാക്കപ്പ് നല്‍കും. ഇത് കൂടാതെ, 80 വാട്‌സ് സൂപ്പര്‍വോക് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. അത് മിനിറ്റുകള്‍ക്കുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യും. ഈ ഫോണ്‍ 30 മിനിറ്റിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അതേസമയം P3 പ്രോ 5Gടെ കൃത്യമായ ലോഞ്ച് തീയതി റിയല്‍മി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2025 ഫെബ്രുവരിയില്‍ തന്നെ ഈ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News