Kerala

തൃശൂർ-കല്ലുപുറം റോഡ് യാഥാർഥ്യമാകുന്നു; ശോഭാ സിറ്റിക്ക് സമീപം ക്ലിയറിംഗ് തുടങ്ങി – road clearing started near sobha city thrissur

തൃശൂർ ജനത കാത്തിരുന്ന തൃശൂര്‍ – കല്ലുംപുറം റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കരാര്‍ ഏറ്റെടുത്ത ഇ കെ കെ. കമ്പനി ജീവനക്കാരാണ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി തൃശൂര്‍ നഗരത്തിലെ പുഴക്കല്‍ ശോഭാ സിറ്റിക്ക് സമീപമുള്ള സ്ഥലങ്ങളില്‍ ആദ്യഘട്ട റോഡ് ക്ലിയറിങ് ആരംഭിച്ചത്. ക്ലിയറിങ്ങിനുശേഷം അടുത്ത ദിവസം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ സൂചന നൽകി.

തൃശൂര്‍-കല്ലുംപുറം റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കഴിഞ്ഞദിവസം കുന്നംകുളത്ത് എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കരാര്‍ കമ്പനി ഉടമകളും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാരുടെയും സംയുക്ത യോഗം തീരുമാനിച്ചിരുന്നു. കലുങ്കുകളും റോഡരികുകളുടെയും നിര്‍മാണ പ്രവര്‍ത്തനമാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക.

ടാറിങ് ജോലികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വാഹന ഗതാഗത തടസം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വാഹനഗതാഗതം തിരിച്ചുവിടേണ്ടി വരും. മേയ് മാസത്തില്‍ ഒന്നാംഘട്ട ടാറിങ് ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ കമ്പനി ലക്ഷ്യമിടുന്നത്.

STORY HIGHLIGHT: road clearing started near sobha city thrissur