ടിബറ്റിലെ കൈലാസ പര്‍വ്വതം ഒരു പുണ്യസ്ഥലമാണ്. എന്നാല്‍ അതിന്റെ ആത്മീയ പ്രാധാന്യത്തിനപ്പുറം ആ പ്രദേശത്ത് വിചിത്രമായ ഒരു നിഗൂഡത ഒളിഞ്ഞിരിക്കുന്നുണ്ട്. കൈലാസത്തിനടുത്ത് 12 മണിക്കൂര്‍ ചെലവഴിക്കുന്ന ആളുകള്‍ പറയുന്നത് രണ്ട് ആഴ്ച കടന്നുപോയതായി തോന്നുന്നുവെന്നാണ്. ഇവിടെ സമയം വ്യത്യസ്തമായ രീതിയില്‍ നീങ്ങുന്നതായാണ് പലരും പറയുന്നത്. ചില തീര്‍ഥാടകര്‍ക്കും ട്രെക്കിംഗ് നടത്തുന്നവര്‍ക്കും അവരുടെ മുടിയും നഖങ്ങളും സാധാരണയേക്കാള്‍ വേഗത്തില്‍ വളരുന്നതായി തോന്നുന്നുവത്രേ. സാധാരണയായി ആഴ്ചകള്‍ കൊണ്ട് സംഭവിക്കുന്ന ഈ കാര്യം ഇത്രയും സമയ പരിധിക്കുള്ളില്‍ എങ്ങനെയാണ് സംഭവിക്കുന്നതെന്നത് അത്ഭുകരമായ പ്രതിഭാസമാണ്.
ഇവിടുത്തെ വിചിത്രമായ സമയവ്യതിയാനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഈ പ്രതിഭാസത്തെ വിശദീകരിക്കാന്‍ സഹായിക്കുന്ന നിരവധി സിദ്ധാന്തങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പറയുന്ന ഒരു കാര്യം കൈലാസ പര്‍വ്വതത്തിന് ചുറ്റുമുള്ള ശക്തമായ കാന്തിക ക്ഷേത്രമാണ്. അതായത് ഈ പ്രദേശം അതിന്റെ കാന്തിക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണെന്നതാണ്. ഇത് മനുഷ്യ ശരീരത്തെ അപ്രതീക്ഷിതമായി ബാധിക്കുകയും ജൈവ പ്രക്രീയകളെ സ്വാധീനിച്ച് കോശവളര്‍ച്ചയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ടാണ് ഇവിടെയെത്തുന്ന ആളുകള്‍ക്ക് അവരുടെ മുടിയും നഖവും വേഗത്തില്‍ വളരുന്നതായി തോന്നുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
ആത്മീയ വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ കൈലാസ പര്‍വ്വതം കോസ്മിക് ഊര്‍ജ്ജത്തിന്റെ ശക്തമായ കേന്ദ്രമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. സമയത്തിന്റെയും സ്ഥലത്തിന്റെയും നിയമങ്ങള്‍ മറ്റിടങ്ങളിലെപോലെ ബാധകമല്ലാത്ത സ്ഥലമായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. സമയം മാറുന്നു എന്ന തോന്നല്‍ ആളുകളുടെ ആഴത്തിലുള്ള ആത്മീയ ശ്രദ്ധയുമായും ബന്ധപ്പെടുത്താം. മറ്റൊരു കാര്യം കൈലാസ പര്‍വ്വതം മറ്റൊരു ലോകത്ത് കടക്കുന്നതുപോലുള്ള തോന്നല്‍ നല്‍കുന്നതുകൊണ്ട് സമയം വിചിത്രമായി നീങ്ങുന്നുവെന്ന തോന്നല്‍ സംഭവിക്കുന്നതുമാകാമെന്നാണ്. എന്നാല്‍ കൈലാസ പര്‍വ്വതത്തില്‍ ഇത്തരത്തില്‍ സമയം വ്യത്യസ്തമാണോ എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നതാണ് വസ്തുത.
STORY HIGHLIGHTS: 12-hours-is-like-a-fortnightbehind-the-miracle-time-mystery-in-kailash