Kerala

കിഫ്ബി റോഡുകളില്‍ ടോളിന് പകരം യൂസര്‍ ഫീ; ബില്ല് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം – user free instead of toll

പ്രതിഷേധങ്ങള്‍ക്കിടെയും കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും.

കരട് നിയമത്തില്‍ ടോള്‍ എന്ന വാക്ക് പരാമര്‍ശിക്കുന്നില്ല. യൂസര്‍ ഫീസ് എന്നാണ് കരട് നിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. യൂസര്‍ ഫീസ് എന്ന പേരിലായാലും ഫലത്തില്‍ ഇത് ടോള്‍ പോലെ നിശ്ചിത തുക വാഹനയാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന സംവിധാനം തന്നെയായിരിക്കും. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റുള്ള റോഡുകള്‍ക്ക് യൂസര്‍ ഫീ ചുമത്തുമെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. കിഫ്ബി നിര്‍മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നായിരിക്കും യൂസര്‍ ഫീസ് വാങ്ങുകയെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.

50 വര്‍ഷം കൊണ്ട് മുടക്കിയ പണം തിരിച്ചു കിട്ടുന്ന രീതിയിലായിരിക്കും നിരക്ക് നിശ്ചയിക്കുക. പുതിയ റോഡുകള്‍ക്ക് മാത്രമല്ല കിഫ്ബി സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞ റോഡുകള്‍ക്കും യൂസര്‍ ഫീ ബാധകമായിരിക്കും. കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. പരിശോധിച്ചത് സാധ്യത മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

STORY HIGHLIGHT: user free instead of toll