കറിയിൽ ബാക്കി വന്ന ചിക്കൻ ഉപയോഗിച്ച് ഓംലെറ്റ് തയ്യാറാക്കി നോക്കൂ
ചേരുവകൾ
ചിക്കൻ – ആവശ്യാനുസരണം
ഉപ്പ്- ആവശ്യത്തിന്
മുളക്പൊടി- 3/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
നാരങ്ങ നീര്-1 ടീസ്പൂൺ
എണ്ണ-3/4 ടേബിൾസ്പൂൺ
വെളുത്തുള്ളി- 2 അല്ലി
മുട്ട-2 എണ്ണം
കുരുമുളകുപൊടി- 3/4 ടീസ്പൂൺ
മല്ലിയില- ആവശ്യത്തിന്
സവാള-1 1/2 ടേബിൾസ്പൂൺ
കാരറ്റ്-1 ടേബിൾ സ്പൂൺ
ബീൻസ്-1 1/2 ടേബിൾസ്പൂൺ
കാപ്സിക്കം-1 ടേബിൾസ്പൂൺ
പച്ചമുളക്- 1 എണ്ണം
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ചിക്കനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേക്ക് മസാല പുരട്ടിയ ചിക്കൻ ചേർത്ത് വറുക്കാം.
ഇതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതു ചേർക്കാം.
രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കാം.
വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് കാരറ്റ്, ബീൻസ്, കാപ്സിക്കം, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
മുട്ട അതിലേക്ക് ഒഴിക്കുക. ശേഷം ഇരുവശങ്ങളും വേവിക്കാം. ചിക്കൻ മുട്ട ഓംലെറ്റ് തയ്യാർ.
content highlight: chicken-omlette