ബെൽജിയം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബാർട്ട് ഡെ വെവറിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ – ബെൽജിയം ബന്ധത്തിന് കൂടുതൽ കരുത്തേകുന്നതിനും ആഗോളവിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനും ബാർട്ട് ഡെ വെവറുമായി ഒരുമിച്ചു പ്രവർത്തിക്കാനാകുമെന്ന പ്രത്യാശയും മോദി പങ്കുവച്ചു.
‘ബെൽജിയത്തിന്‍റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ബാർട്ട് ഡെ വെവറിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യ – ബെൽജിയം ബന്ധത്തിന് കൂടുതൽ കരുത്തേകുന്നതിനും ആഗോളവിഷയങ്ങളിൽ ഇരു രാജ്യങ്ങളുടെ സഹകരണം വർധിപ്പിക്കുന്നതിനും ഒരുമിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്കൾക്ക് വിജയകരമായ കാലാവധി ആശംസിക്കുന്നു.’ മോദി എക്സിൽ കുറിച്ചു.
STORY HIGHLIGHT: pm modi congratulated the prime minister of belgium