Environment

അച്ഛനില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ; അത്ഭുതമോ നിഗൂഢമോ? എന്താണ് പാര്‍ഥെനോജെനിസിസ്! | baby shark was born in a habitat without any males

ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഈ സ്രാവ് കുഞ്ഞിന് ജന്മം നല്‍കിയത്

ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ആണ്‍സ്രാവുകളില്ലാത്ത ആവാസവ്യവസ്ഥയില്‍ കുഞ്ഞു സ്രാവ് ജനിച്ചു. ലൂസിയാനയിലെ അക്വേറിയത്തിലാണ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി കുഞ്ഞുസ്രാവ് ജനിച്ചത്. യോക്കോ സ്വെല്‍ പെണ്‍ സ്രാവുകള്‍ മാത്രമുണ്ടായിരുന്ന ടാങ്കില്‍ സ്രാവിന്‍ മുട്ട കണ്ടെത്തി 8 മാസത്തിന് ശേഷം ജനുവരി 3 ന് മുട്ട വിരിഞ്ഞതായി ഷ്രെവ്പോര്‍ട്ട് അക്വേറിയം അറിയിച്ചു. ടാങ്കിലുള്ള രണ്ട് പെണ്‍ സ്രാവുകളും ‘മൂന്ന് വര്‍ഷത്തിലേറെയായി ആണ്‍ സ്രാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ‘ഈ സാഹചര്യം അവിശ്വസനീയമാണ്’ അക്വേറിയത്തിന്റെ ലൈവ് എക്‌സിബിറ്റുകളുടെ ക്യൂറേറ്ററായ ഗ്രെഗ് ബാരിക്ക് പറഞ്ഞു.

രണ്ട് പ്രധാന സിദ്ധാന്തങ്ങളാണ് സംഭവത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ പറയുന്നത്. യോക്കോയുടെ ജനനം വൈകിയ ബീജസങ്കലനത്തിന്റെയോ പാര്‍ഥെനോജെനിസിസിന്റെയോ ഫലമായിരിക്കാം എന്ന് അക്വേറിയം അധികൃതര്‍ പറയുന്നു. അപൂര്‍വ്വമായ എസെക്ഷ്യല്‍ റീപ്രെഡക്ഷനാകാം ഇത്. സ്രാവ് കുഞ്ഞുങ്ങള്‍ അവരുടെ അമ്മമാരുടെ സമാനമായ പകര്‍പ്പുകളാകും, ചിലതരം സസ്യങ്ങളിലും കശേരുക്കളിലും ഇത് കാണപ്പെടുന്നു. അധികൃതര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് നിര്‍ണ്ണയിക്കാന്‍ ജനിതക പരിശോധന ആവശ്യമാണെന്നും ഷിക്കാഗോയിലെ ഫീല്‍ഡ് മ്യൂസിയത്തിലെ പ്രിറ്റ്സ്‌കര്‍ ലാബ് മാനേജര്‍ കെവിന്‍ ഫെല്‍ഡ്ഹൈം പറയുന്നത്.

പലതരം പെണ്‍ സ്രാവുകള്‍ക്ക് അവയുടെ അണ്ഡവിസര്‍ജ്ജന ഗ്രന്ഥിയില്‍ ബീജം സൂക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു, സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു അക്വേറിയത്തില്‍ ഒരു പെണ്‍ ബ്രൗണ്‍ബാന്‍ഡഡ് ബാംബു സ്രാവ് കുറഞ്ഞത് 45 മാസമെങ്കിലും ബീജം സൂക്ഷിച്ചിട്ടുണ്ടെന്ന് 2015-ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പുരുഷനുമായുള്ള അവസാന സമ്പര്‍ക്കത്തിന് ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഈ സ്രാവ് കുഞ്ഞിന് ജന്മം നല്‍കിയത്.

STORY HIGHLIGHTS:  baby shark was born in a habitat without any males