India

എടിഎം ചാർജ് 22 രൂപയായി കൂട്ടാൻ ശുപാർശ

ന്യൂഡൽഹി: എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാൻ ശുപാർശ. നിലവിൽ 21 രൂപയാണ്. ഇതിനു പുറമേ, മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റർബാങ്ക് ചാർജ് 17 രൂപയിൽനിന്നു 19 രൂപയാക്കാനും റിസർവ് ബാങ്കിനോടു നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശുപാർശ ചെയ്തതായാണു റിപ്പോർട്ട്. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ 5 ഇടപാടുകൾ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളിൽ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചെണ്ണവുമാണ് സൗജന്യം.