ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു ‘കറുത്ത മുത്ത്’. ഇതിൽ ബാല താരമായി എത്തിയെ ബാല മോൾ എന്ന അക്ഷര കിഷോറിനെ ഇന്നും പ്രേഷകർക്കു പ്രിയങ്കരിയാണ്. പരമ്പരക്കുശേഷം പിന്നീട് സിനിമകളിലും താരം സജീവമാകാൻ തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് പഠനത്തിന്റെ തിരക്കിലേക്ക് പോയി. തനിക്കൊരു ഡോക്ടറാകാനാണ് ആഗ്രഹം എന്ന് അക്കാലത്തെ അഭിമുഖങ്ങളിലെല്ലാം അക്ഷര പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അക്ഷര കിഷോറിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വലുതായ ശേഷമുള്ള താരത്തിന്റെ ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. പലരും കൗതുകത്തോടെയാണ് അക്ഷര കിഷോറിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയതിനാല്‍ തന്നെ അക്ഷരയുടെ കുട്ടിക്കാലത്തെ മുഖമാണ് എല്ലാവരുടേയും മനസിലുള്ളത്. വലുതായെങ്കിലും ബാലമോളില്‍ കണ്ട ആ ചിരിയും നിഷ്‌കളങ്കഭാവവും അതുപോലെ തന്നെയുണ്ടെന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.
”ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?” എന്ന് അതിശയഭാവത്തിൽ ചോദിക്കുന്നവരുമുണ്ട്. ”ഞങ്ങളുടെ കറുത്ത മുത്തിലെ ബാലമോൾ” എന്നു പറഞ്ഞ് അക്ഷരയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. ”ഇല്ല… ഞാൻ ഇത് വിശ്വസിക്കില്ല… അവൾക്ക് കൂടിപ്പോയാൽ 10 വയസ്, അത്രയേ ഉള്ളൂ”, എന്നാണ് മറ്റൊരാളുടെ കമന്റ്. ”എത്ര പെട്ടെന്നാണ് സമയം കടന്നുപോകുന്നത്” എന്ന് ആശ്ചര്യം കൊള്ളുന്നവരും കമന്റ് സെക്ഷനിലുണ്ട്.
അക്കു അക്ബര്‍ സംവിധാനം ചെയ്ത ‘മത്തായി കുഴപ്പക്കാരനല്ല’ എന്ന ചിത്രത്തിലൂടെയാണ് അക്ഷര ബിഗ് സ്‌ക്രീനിലേക്ക് ആദ്യമെത്തുന്നത്. അതിന് ശേഷം 20 ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. കനല്‍, വേട്ട, ഹലോ നമസ്‌തേ, ഡാര്‍വിന്റെ പരിണാമം, ആടുപുലിയാട്ടം, പിന്നേയും, തോപ്പില്‍ ജോപ്പന്‍, അച്ചായന്‍സ്, ക്ലിന്റ്, ലവകുശ, കാമുകി, ഒരു യമണ്ടന്‍ പ്രേമകഥ, ഈശോ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോൾ താരം തന്റെ അച്ചനും, അമ്മയും, സഹോദരിയുമായി എറണാകുളത്താണ് താമസം. ബാങ്ക് ജീവനക്കാരിയായ ഹേമ പ്രഭയുടയും, ആർക്കിടക്കറയായ കിഷോറിന്റെയും മകൾ ആണ് അക്ഷര. അഖില കിഷോർ എന്ന പേരുള്ള ഒരു സഹോദരിയും കൂടി താരത്തിനുണ്ട്. മികച്ച ബാല താരത്തിനുള്ള ഏഷ്യാനെറ്റ് അവാർഡും അക്ഷരക്ക് ലഭിച്ചിട്ടുണ്ട്.