തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രകൃതിയിൽ അലിഞ്ഞുചേരാനൊരിടം. പച്ചപ്പിന്റെ നനവിൽ കോടമൂടിയ മലനിരകളിലൂടെ ഒരു യാത്ര.. കക്കാടംപൊയിൽ എന്ന മിനി ഗവി. കുത്തനെയുള്ള ചുരവും, കയറ്റവും പ്രകൃ തി രമണീയ കാഴ്ചകളുമാണ് കക്കാടംപൊയിലിനെ മിനി ഗവിയെന്ന വിളിപ്പേരിന് അർഹമാക്കുന്നത്.
ഗവിയുടെ ചാരുതയാർന്ന ഭൂപ്രകൃതിയുടെ നയനാനന്ദകര കാഴ്ച അനുഭവിച്ച അനുഭൂതിയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത്. പച്ച പുതച്ച് നിൽക്കുന്ന മലകളും, കുന്നിന്‍ ചെരുവിൽ നിന്ന് ഒഴു കുന്ന അരുവിയുമെല്ലാം സഞ്ചാരികളെ ഏറെ ആകർഷിക്കു ന്നു. തണുത്ത കാലാവസ്ഥയും കുന്നിൻ മുകളിൽ കോട മൂടി കിടക്കുന്നതുമെല്ലാമാണ്. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകാൻ പ്രധാന കാരണം.
മലപ്പുറം ജില്ലയി ലെ നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമാണ് കക്കാടംപൊയിൽ പ്രദേശം സ്ഥിതി ചെയ്യുന്നത്. നിലമ്പൂരിൽ നിന്ന് 24 കിലോമീറ്ററും, കോഴിക്കോട് നിന്ന് 50 കിലോമീറ്ററുമാണ് കക്കാടംപൊയിലിലേക്കുള്ള ദൂരം. നിലമ്പൂർ അകമ്പാടം വഴിയാണ് കക്കാടംപൊയിലിലെത്താനുള്ള മാർഗം. കോഴിക്കോട് നിന്നാണെങ്കിൽ തിരുവമ്പാടി കൂടരഞ്ഞി വഴിയും എത്താം.
സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2200 മീറ്റർ ഉയരത്തിലാണ് കക്കാടം പൊയിൽ സ്ഥിതി ചെയ്യുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശി ഗുഹയുമെല്ലാം കക്കാടംപൊയിലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ആനകളുടെയും, കടുവകളുടെയും, അപൂര്‍വ ഇനം പക്ഷികൾ, ഷഡ്പദങ്ങൾ എന്നിവയുടെയും ആവാസ ഭൂമിയാണ് കക്കാടംപൊയിൽ.
കോഴിപ്പാറ വെള്ളച്ചാ ട്ടമാണ് കക്കാടംപൊയിലിലെ മുഖ്യ ആകർഷണം. പാറയിടു ക്കിലൂടെ നുരഞ്ഞൊഴുകുന്ന കുറുവൻപുഴയിലെ വെള്ളച്ചാട്ട ത്തിൽ നിന്നും കാറ്റിനൊപ്പം വീശിയടിക്കുന്ന ജലകണങ്ങൾ ഏവരുടെയും മനസിനെ കുളിർപ്പിക്കും.